InternationalLatest

ശത്രുക്കളെ വീഴ്ത്താൻ ഒരുക്കിയ കെണിയില്‍ സ്വയം വീണ് ചൈന

“Manju”

ബീജിംഗ്: ചൈനീസ് ആണവ അന്തര്‍വാഹിനിയില്‍ കുടുങ്ങിയ 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മഞ്ഞക്കടലിലൂടെ പോകുന്ന ബ്രിട്ടീഷ് കപ്പലുകളെ ലക്ഷ്യം വച്ച്‌ ചൈന തന്നെ ഒരുക്കിയ കെണിയിലാണ് അന്തര്‍വാഹിനി അകപ്പെട്ടത്.
ചൈനീസ് പിഎല്‍എ നാവികസേനയുടെ ‘093-417’ എന്ന അന്തര്‍വാഹിനിയുടെ ക്യാപ്റ്റനും 21 ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 55പേരാണ് മരിച്ചത്.
യുഎസിനെയും മറ്റ് അന്തര്‍വാഹിനികളെയും തകര്‍ക്കാനായി ചൈനീസ് നാവികസേന ചങ്ങലയും നങ്കുരവും ഒരുക്കിയിരുന്നു. ഇതില്‍ കുടുങ്ങി ചൈനയുടെ അന്തര്‍വാഹിനി തകരാരിലാവുകയും ഉപരിതലത്തിലേയ്‌ക്ക് എത്താൻ കഴിയാതെവരികയും ചെയ്തു. തകര്‍ന്ന അന്തര്‍വാഹിനിയുടെ ഉള്ളിലെ ഓക്‌സിജൻ സംവിധാനങ്ങള്‍ തകര്‍ന്നുണ്ടായ വിഷബാധയാണ് ഉദ്യോഗസ്ഥര്‍ മരണപ്പെടാൻ കാരണമെന്നാണ് യുകെയില്‍ നിന്നുള്ള രഹസ്യ ഏജൻസി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, ഇത്തരത്തിലൊരു അപകടമുണ്ടായാല്‍ പുറത്ത് നിന്നുള്ള കാര്‍ബണ്‍ഡയോക്സൈഡ് വലിച്ചെടുത്ത് അതില്‍ നിന്ന് ഓക്സിജൻ വേര്‍തിരിച്ചെടുക്കാനുള്ള സംവിധാനം ബ്രിട്ടീഷ് അന്തര്‍വാഹിനികള്‍ക്കുണ്ട്.
കഴിഞ്ഞ 15 വര്‍ഷമായി ചൈനീസ് നാവികസേനയുടെ ഭാഗമായ ഈ അന്തര്‍വാഹിനിക്ക് 351 അടി നീളമുണ്ട്. ഇതില്‍ ടോര്‍പ്പിഡോകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയ്‌ക്കടിയില്‍ അന്തര്‍വാഹിനി മുങ്ങിത്താഴ്‌ന്നതായാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, അപകടത്തില്‍ ചൈനയുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

Related Articles

Back to top button