IndiaLatest

വനിതകള്‍ക്ക് എന്‍ഡിഎ പരീക്ഷയില്‍ പങ്കെടുക്കാം; സുപ്രീംകോടതി

“Manju”

ന്യൂഡല്‍ഹി: വനിതകള്‍ക്ക് സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പരീക്ഷയില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി. രാജ്യത്തിന്റെ സായുധസേനയിലെ വനിതപ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഇടുങ്ങിയ മനസ്ഥിതിയുമായി നടക്കുന്നവരെ സുപ്രീംകോടതി വിമര്‍ശിച്ചു.

മാനസികാവസ്ഥയുടെ പ്രശ്‌നമാണിത്. കേസില്‍ ഉത്തരവിറക്കാന്‍ നിര്‍ബന്ധിക്കരുത്. ഇക്കാര്യത്തിലെ നയപരമായ തീരുമാനം സ്ത്രീ-പുരുഷ വിവേചനം സൃഷ്ടിക്കുന്നതാണ്. നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ പുരോഗമനപരമായ മാറ്റങ്ങളുണ്ടാവണമെന്നും കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, ഋഷികേശ് റോയ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ അവസരം നല്‍കണമെന്ന വിവിധ കോടതി വിധികള്‍ എന്‍.ഡി.എ പരീക്ഷയുമായി ബന്ധപ്പെട്ട് ലംഘിച്ചതിലും ജസ്റ്റിസുമാര്‍ അതൃപ്തി രേഖപ്പെടുത്തി.

Related Articles

Back to top button