IndiaInternationalLatest

ബ്ലാക് ഫംഗസ് : ഇന്‍ജക്ഷന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിച്ചു തുടങ്ങി

“Manju”

ബ്ലാക് ഫംഗസ് ബാധക്കുള്ള ഇൻജക്ഷൻ ഇന്ത്യയിൽ ഉത്പാദിപ്പിച്ചു തുടങ്ങി; വില 1200  രൂപ | Black fungus drug Amphotericin B to be available for Rs 1200 |  Madhyamam

മുംബൈ: മ്യൂക്കര്‍ മൈക്കോസിസ് അഥവാ ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷനുകള്‍ ഇന്ത്യ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചു. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെനറ്റിക് ലൈഫ് സയന്‍സസ് ആണ് ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷനായ ആംഫോടെറിസിന്‍ ബി ഉത്പദിപ്പിക്കാന്‍ തുടങ്ങിയത്.
കോവിഡാനന്തര രോഗമായി ഇന്ത്യയില്‍ കണ്ടുവരുന്ന മ്യൂക്കര്‍ മൈക്കോസിസിന് ഫലപ്രദമായ മരുന്നുകള്‍ ലഭിക്കാത്തതിനാല്‍ മൂലം വലിയ ബുദ്ധിമുട്ടാണ് രാജ്യം നേരിട്ടിരുന്നത്. മരുന്നുകളുടെ ക്ഷാമം മൂലം ഇന്ത്യയില്‍ വളരെയധികം മരണങ്ങളും സംഭവിച്ചിരുന്നു.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫിസാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യത്ത് ഒരു കമ്ബനി മാത്രമാണ് ബ്ലാക് ഫംഗസിനുള്ള ഇന്‍ജക്ഷന്‍ ഉത്പാദിപ്പിക്കുന്നത്. ഇന്‍ജക്ഷന്‍ ഒരു ഡോസിന് 1200 രൂപ വില വരും. തിങ്കളാഴ്ച മുതല്‍ മരുന്ന് വിതരണം ചെയ്യാനാകുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Related Articles

Back to top button