IndiaLatest

കേരള ഹൈക്കോടതിക്ക് പുതിയ അഞ്ച് ജഡ്ജിമാര്‍

“Manju”

ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.

കൊല്ലം പ്രിൻസിപ്പല്‍ ജില്ലാ സെഷൻസ് ജഡ്ജ് എം. ബി സ്നേഹലത ഉള്‍പ്പടെ അഞ്ച് പേരെ നിയമിക്കാനാണ് ശുപാര്‍ശ. എം.ബി സ്നേഹലതയ്ക്ക് പുറമെ ജോണ്‍സണ്‍ ജോണ്‍ (പ്രിൻസിപ്പല്‍ ജില്ലാ സെഷൻസ് ജഡ്ജ്, കല്‍പ്പറ്റ), ജി. ഗിരീഷ് (പ്രിൻസിപ്പല്‍ ജില്ലാ സെഷൻസ് ജഡ്ജ്, തൃശൂര്‍), സി. പ്രതീപ്കുമാര്‍ (പ്രിൻസിപ്പല്‍ ജില്ലാ സെഷൻസ് ജഡ്ജ്, കോഴിക്കോട്), പി. കൃഷ്ണകുമാര്‍ (രജിസ്ട്രാര്‍ ജനറല്‍, ഹൈക്കോടതി) എന്നിവരെയും ഹൈക്കോടതി ജഡ്ജിമാരാക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മാരായ സഞ്ജയ് കിഷൻ കൗള്‍, സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി കൊളീജിയത്തിന്റേതാണ് ശുപാര്‍ശ.

 

Related Articles

Back to top button