IndiaLatest

സാധാരണക്കര്‍ക്ക് വേണ്ടി പുഷ്-പുള്‍ ട്രെയിൻ

“Manju”

സാധാരണക്കാര്‍ക്ക് വേണ്ടി സജ്ജമാക്കുന്ന പുതിയ ട്രെയിനിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച്‌ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പുഷ് പുള്‍ ലോക്കോമോട്ടീവിന്റെ ചിത്രമാണ് അശ്വിനി വൈഷ്ണവ് പങ്കുവെച്ചത്. പുതിയ പുഷ് പുള്‍ ഓറഞ്ച് ഗ്രേ നിറവും ലോക്കോമോട്ടീവുകള്‍ക്ക് വന്ദേഭാരത് ശൈലിയിലുള്ള രൂപവുമാണ് നല്‍കതിയിരിക്കുന്നത്. അടുത്തിടെയാണ് ഇന്ത്യൻ റെയില്‍വേ സാധാരണക്കാര്‍ക്ക് വേണ്ടി പുതിയ ട്രെയിൻ പുറത്തിറക്കുന്നതിന്റെ വിവരങ്ങള്‍ പങ്കുവെച്ചത്.

ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വര്‍ക്ക്‌സ് ആണ് പുഷ്-പുള്‍ ലോക്കോമോട്ടീവിന്റെ നിര്‍മ്മാണ ചുമതല വഹിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് വാട്ട്‌സ്‌ആപ്പ് ചാനല്‍ മുഖേനയാണ് പങ്കുവെച്ചത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയിലാണ് നവീകരിച്ച ട്രെയിൻ നിര്‍മ്മിക്കുന്നത്. ഇതില്‍ രണ്ടാം ക്ലാസ്-3 ടയര്‍ സ്ലീപ്പര്‍ കോച്ചുകളും രണ്ടാം ക്ലാസ് അണ്‍ റിസര്‍വ്ഡ് കോച്ചുകളുമാണ് സജ്ജീകരിക്കുന്നത്.

വന്ദേഭാരത് എക്‌സ്പ്രസിന്റെ നിരവധി സവിശേഷതകള്‍ ഉണ്ടെങ്കിലും ഇത് സ്വയം ഓടിക്കുന്നതല്ല. പുഷ്-പുള്‍ ടെക്‌നിക് ഉപയോഗിച്ച്‌ ഇരുവശത്തും ലോക്കോമോട്ടീവ് ഘടിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് യാത്രസമയം ഗണ്യമായി കുറയ്‌ക്കും. സാധാരണക്കാര്‍ക്ക് വേണ്ടി പുതിയ ട്രെയിൻ ഈ മാസം പകുതിയോടെ ഐസിഎഫില്‍ തയാറാകും. ഈ മാസം അവസാനത്തോടെ പരീക്ഷണ ഓട്ടത്തിന് സജ്ജമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button