IndiaLatest

പോര്‍ച്ചുഗീസുകാര്‍ നശിപ്പിച്ച ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കണം

“Manju”

ന്യൂഡല്‍ഹി: ഗോവയില്‍ പോര്‍ച്ചുഗീസുകാര്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പാഞ്ചജന്യ മീഡിയ കോണ്‍ക്ലേവില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. വിനോദസഞ്ചാരികളെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും അതിനാല്‍, ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെന്നും സാവന്ത് പറഞ്ഞു.

പോര്‍ച്ചുഗീസുകാര്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കണം. ‘ഇന്നുവരെ, വിനോദസഞ്ചാരികളെ ബീച്ചുകളിലേക്ക് മാത്രം ആകര്‍ഷിക്കപ്പെട്ടിരുന്നു, എന്നാല്‍, ഇപ്പോള്‍ അവരെ ക്ഷേത്രങ്ങളില്‍ എത്തിക്കേണ്ടത് ഞങ്ങളുടെ കടമയാണ്,’സാവന്ത് പറഞ്ഞു.

ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി ബജറ്റില്‍ നിന്നുള്ള വിഹിതം ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ പരാമര്‍ശം ആവര്‍ത്തിച്ച ഗോവ മുഖ്യമന്ത്രി, ഗോവ വിമോചനം നേടിയത് മുതല്‍ അത് പിന്തുടരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി .

Related Articles

Back to top button