IndiaLatest

പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍പിജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നവംബര്‍ അഞ്ചു മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകള്‍ . വേതന വര്‍ധന ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഈ സാഹചര്യത്തില്‍ പാചക വാതക വിതരണം പ്രതിസന്ധിയിലാകും.

കഴിഞ്ഞ പതിനൊന്ന് മാസമായി വേതന വര്‍ധന ആവശ്യപ്പെട്ട് വരികയാണ് ടക്ക് ഡ്രൈവര്‍മാര്‍. എന്നാല്‍ ട്രക്കുടമകള്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതിനിടെ ഉടമകളും തൊഴിലാളികളും ലേബര്‍ ഓഫീസര്‍മാരും തമ്മില്‍ ഇരുപതോളം തവണ ചര്‍ച്ച നടന്നു. എന്നിട്ടും സമവായം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ട്രക്ക് ഡ്രൈവര്‍മാര്‍ സമരം നടത്തുന്നത്.

തൊഴിലാളികള്‍ ഇന്ന് ഉച്ചവരെ പ്രതീകാത്മക സമരം നടത്തുന്നുണ്ട്. നവംബർ അഞ്ച് മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏഴ് പ്ലാന്റുകളിലാണ് പണിമുടക്ക് നടത്തുന്നത്. ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കുന്നതോടെ സംസ്ഥാനത്ത് പാചക വാതക വിതരണം സ്തംഭിക്കും.

Related Articles

Back to top button