KeralaLatest

ഇസ്രായേല്‍ ആക്രമണങ്ങളില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 400ലേറെ ഫലസ്തീൻകാര്‍; 1500 പേര്‍ക്ക് പരിക്ക്

“Manju”

ഗസ്സ: ഇസ്രായേല്‍ ആക്രമണങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഫലസ്തീൻകാര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഫലസ്തീൻ വാര്‍ത്ത ഏജൻസിയായ വഫ ന്യൂസാണ് ഇക്കാര്യം അറിയിച്ചത്.
1500 പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 260 പേരാണ് ഗസ്സ നഗരത്തില്‍ മരിച്ചത്. സെൻട്രല്‍ ഗസ്സയിലെ ഡെര്‍ അല്‍-ബലാഹില്‍ 80 പേരും വടക്കൻ പ്രദേശത്തുള്ള ജബലയ അഭയാര്‍ഥി ക്യാമ്ബില്‍ 40 പേരും കൊല്ലപ്പെട്ടു.
ബെയ്ത് ലാഹിയ നഗരത്തില്‍ 10 ഫലസ്തീനികളും തെക്കൻ പ്രദേശമായ ഖാൻ യൂനിസില്‍ 20 പേരും കൊല്ലപ്പെട്ടു. അതേസമയം ഈജിപ്തിലേക്കുള്ള റഫ അതിര്‍ത്തി തുറക്കാൻ ഇസ്രായേല്‍ ഇനിയും തയാറായിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.ഇസ്രായേല്‍ ആക്രമണം മൂലം ദുരിതത്തിലായ ഗസ്സക്ക് റഫ അതിര്‍ത്തി വഴി സഹായം നല്‍കാനും അനുവദിക്കുന്നില്ലെന്നാണ് വിവരം.
അതേസമയം, ഗസ്സയിലെ ആശുപത്രികളെ മെഡിക്കല്‍ ഉപകരണങ്ങളുടെയും മരുന്നുകളുടേയും ക്ഷാമം വലക്കുകയാണ്. ജനറേറ്ററുകളില്‍ ആവശ്യത്തിന് ഇന്ധനം ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടേയും മരുന്നുകളുടേയും വിതരണത്തിനായി സുരക്ഷിത പാതയൊരുക്കണമെന്നാണ് ഗസ്സയിലെ ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യം.

Related Articles

Back to top button