IndiaKeralaLatestThiruvananthapuram

ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​മൂ​ലം കോ​വി​ഡ് രോ​ഗി മ​രി​ച്ച സം​ഭ​വം; ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

“Manju”

സിന്ധുമോൾ. ആർ

കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ ന​ഴ്സിം​ഗ് ഓ​ഫീ​സ​റെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍ ജ​ല​ജ ദേ​വി​ക്കെ​തി​രെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

കോ​വി​ഡ് രോ​ഗി ഹാ​രി​സ് മ​രി​ച്ച​ത് ഓ​ക്സി​ജ​ന്‍ ല​ഭി​ക്കാ​തെ​യാ​ണെ​ന്ന ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് ജ​ല​ജ ദേ​വി​യു​ടേ​താ​യി പു​റ​ത്തു​വ​ന്നി​രു​ന്ന​ത്. അ​തേ​സ​മ​യം, പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഓ​ഫീ​സ​റെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ അ​റി​യി​ച്ചു. അ​തേ​സ​മ​യം, കോ​വി​ഡ് രോ​ഗി മ​രി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടു. വി​ഷ​യം സം​ബ​ന്ധി​ച്ച്‌ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​വാ​ന്‍ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

“ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​മൂ​ലം കോ​വി​ഡ് രോ​ഗി മ​രി​ച്ചു. ഇ​ത്ത​ര​ത്തി​ല്‍ പ​ല ജീ​വ​നു​ക​ളും ന​ഷ്ട​മാ​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ ശ​ബ്ദ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ബി ഈ​ഡ​ന്‍ എം​പി മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ക​ത്തും ന​ല്‍​കി​യി​രു​ന്നു.

Related Articles

Back to top button