IndiaLatest

ടിക്കറ്റ് റദ്ദാക്കാതെ യാത്രാ തീയതി മാറ്റാം

“Manju”

ന്യൂഡല്‍ഹി: ട്രെയിൻ ടിക്കറ്റ് റദ്ദാക്കാതെ തന്നെ ഇനി മുതല്‍ യാത്രാ തീയതിയില്‍ മാറ്റം വരുത്താം. അധിക നിരക്ക് ഈടാക്കാതെയായിരിക്കും ഈ സേവനം നിങ്ങള്‍ക്ക് ലഭ്യമാകുക. ഇതിനായി റെയില്‍വേ പുതിയ നിയമനം ആവിഷ്‌ക്കരിച്ചു. ടിക്കറ്റ് റദ്ദാക്കിയ ശേഷം പുതിയ ടിക്കറ്റ് എടുക്കുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. അങ്ങനെ വരുമ്പോള്‍ ടിക്കറ്റ് റദ്ദാക്കിയ ചാര്‍ജ് നല്‍കേണ്ടി വരും. ഇതിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

ഇനിമുതല്‍ ടിക്കറ്റ് കാൻസല്‍ ചെയ്യാതെ തന്നെ ഒരാള്‍ക്ക് യാത്രാ സമയം പരിഷ്‌കരിക്കാം. ഇതിനായി ട്രെയിൻ പുറപ്പെടുന്നതിന് ഏകദേശം 48 മണിക്കൂര്‍ മുമ്പ് റിസര്‍വേഷൻ കൗണ്ടറില്‍ സ്ഥിരീകരിച്ച ടിക്കറ്റ് സറണ്ടര്‍ ചെയ്താല്‍ മതി. ശേഷം പുതിയ യാത്രാ തീയതിയ്ക്ക് വേണ്ടി അപേക്ഷ നല്‍കാം. യാത്രക്കാരൻ ആഗ്രഹിക്കുന്നുവെങ്കില്‍, ടിക്കറ്റ് ഉയര്‍ന്ന ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും കഴിയും. ഇതിനും അപേക്ഷ നല്‍കണം. എന്നാല്‍, ഉയര്‍ന്ന ക്ലാസ് തിരഞ്ഞെടുക്കുമ്പോള്‍ നിരക്കും ഉയരുമെന്നും റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി.

Related Articles

Back to top button