സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി . തിങ്കളാഴ്ച പവന് 280 രൂപകൂടി 34,440 രൂപയായി. 4305 രൂപയാണ് ഗ്രാമിന്. ശനിയാഴ്ച 34,160 രൂപയായിരുന്നു വില. ആഗോള വിപണിയയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,749.30 ഡോളറായി ഉയര്‍ന്നു. അതേസമയം, കഴിഞ്ഞ 30 ദിവസത്തെ പ്രകടനവുമായി വിലയിരുത്തുമ്പോള്‍ 5.35ശതമാനം താഴെയാണ് ഇപ്പോഴും വില. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റിന്റെ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 45,736 രൂപയായി താഴ്ന്നിരുന്നു .
Related Articles
Check Also
Close
-
കോങ്ങാട് എംഎൽഎ കെ വി വിജയദാസിന്റെ നില അതീവ ഗുരുതരംJanuary 14, 2021 5:50 PM