LatestThrissur

കോങ്ങാട് എംഎൽഎ കെ വി വിജയദാസിന്റെ നില അതീവ ഗുരുതരം

“Manju”

തൃശൂർ: കോങ്ങാട് എംഎൽഎ കെ വി വിജയദാസിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. മസ്തിഷ്‌ക പ്രവർത്തനം വിലയിരുത്തുന്നതിനായി അദ്ദേഹത്തെ സ്‌കാനിംഗിന് വിധേയനാക്കാനാണ് അധികൃതരുടെ തീരുമാനം. മെക്കാനിക്കൽ വെന്റിലേറ്ററിൽ തന്നെ തുടരേണ്ട സാഹചര്യം പരിഗണിച്ച് ട്രക്കിയോസ്ട്രമി ചെയ്യാനും തീരുമാനിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹം നിലവിൽ ചികിത്സയിലുള്ളത്.

തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം എംഎൽഎയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. നേരത്തെ അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. പിന്നീട് കൊറോണ നെഗറ്റീവായെങ്കിലും ആരോഗ്യ നില വഷളായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ ഏഴിനാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്.

Related Articles

Back to top button