IndiaKeralaLatest

മാസ്‌ക് ധരിച്ചില്ല; യുപിയില്‍ ആടിനെ ‘അറസ്റ്റ്’ ചെയ്തു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങളാണ് ദിനംപ്രതിയുണ്ടാവുന്നത്. എന്നാല്‍, വിചിത്രമായൊരു നടപടിയാണ് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നു റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. മാസ്‌ക് ധരിക്കാത്തതിനു ആടിനെ പോലിസ് അറസ്റ്റ് ചെയ്തു…!. കാണ്‍പൂരിലെ ബെക്കന്‍ഗഞ്ച് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

റോഡരികില്‍ മാസ്‌ക് ധരിക്കാതെ അലഞ്ഞുതിരിഞ്ഞു നടന്ന ആടിനെ പോലിസ് സംഘം വാഹനത്തില്‍ കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് ആടിന്റെ ഉടമസ്ഥന്‍ പോലിസ് സ്‌റ്റേഷനിലെത്തുകയും തന്റെ ആടിനെ വിട്ടുതരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. കുറേനേരത്തിനു ശേഷം ആടിനെ വിട്ടുനല്‍കാമെന്നു പറഞ്ഞെങ്കിലും പോലിസ് ഒരു ഉപാധിവച്ചു. ഇനി മാസ്‌ക് ധരിക്കാതെ ആടിനെ റോഡിലേക്കു വിടരുതെന്ന്. കൊവിഡ് മഹാമാരിയെ തടയാന്‍ മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും മാസ്‌ക് ധരിക്കണമെന്നാണ് യുപി പോലിസ് ഭാഷ്യം. മൃഗങ്ങള്‍ക്കും കൊവിഡ് പടരാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ മാസ്‌ക് ധരിപ്പിക്കണമെന്നാണ് പോലിസുകാര്‍ പറയുന്നത്. പലരും വീട്ടിലെ നായകള്‍ക്കു പോലും മാസ്‌ക് ധരിപ്പിക്കുന്നു. അപ്പോള്‍, ആടിനെ മാസ്‌ക് ധരിപ്പിച്ചാല്‍ എന്താണു കുഴപ്പമെന്നാണ് അന്‍വാര്‍ഗഞ്ച് സിഐ സൈഫുദ്ദീന്‍ ബേഗ് പറഞ്ഞത്.

Related Articles

Back to top button