KeralaLatest

പ്രണയ ഓര്‍മ്മകളില്‍ നിറഞ്ഞ് ഭാവന

“Manju”

ചലച്ചിത്ര ആസ്വാദകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് ഭാവന. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം കുടുംബ വിശേഷങ്ങളും സൗഹൃദ- പ്രണയ നിമിഷങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഭര്‍ത്താവ് നവീനൊപ്പമുള്ള മനോഹരചിത്രം ഭാവന പങ്കുവെച്ചു. എന്നാല്‍ ചിത്രത്തോടൊപ്പമുള്ള കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

നവീനുമായുള്ള പ്രണയത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയായിരുന്നു താരം. ‘റോമിയോ എന്ന ചിത്രത്തിന്റെ എട്ടാംവര്‍ഷം. നമ്മുടെ ഒമ്പതാം വര്‍ഷവും. ആ സിനിമയാണ് എനിക്ക് എന്റെ റോമിയോയെ സമ്മാനിച്ചത്. നമ്മള്‍ പരസ്പരം കണ്ടതും അടുത്തതും എല്ലാം മായാജാലം പോലെയായിരുന്നു. നിന്നെ എനിക്ക് ഒപ്പം കൂട്ടാന്‍ ഞാനെടുത്ത തീരുമാനവും. എന്റെ ജീവിതത്തിന്റെ ഭാഗമായതിന് നന്ദി. ഒരുമിച്ചുള്ള ഒന്‍പതാം വര്‍ഷം’ മനോഹര ചിത്രത്തിനൊപ്പം ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

റോമിയോ എന്ന കന്നഡ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഭാവനയും നവീനും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കാളില്‍ ഒരാളായിരുന്നു നവീന്‍. 2018-ല്‍ ഭാവനയും നവീനും വിവാഹിതരായി.

Related Articles

Back to top button