IndiaLatest

ലളിത ജീവിതം കൊണ്ട് വിസ്മയിപ്പിച്ച്‌ ടാറ്റാ സഹോദരൻമാര്‍

“Manju”

 

രത്തന്‍ ടാറ്റയും  ഇളയ സഹോദരൻ ജിമ്മി ടാറ്റയും

രത്തൻ ടാറ്റയെ കുറിച്ചും അദ്ദേഹത്തിന്റെ ലളിത ജീവിതത്തെ കുറിച്ചും എല്ലാവര്‍ക്കും അറിയാം. അദ്ദേഹം ഓരോ ഭാരതീയന്റേയും അഭിമാനമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ജിമ്മി ടാറ്റായെ പക്ഷേ അധികം ആര്‍ക്കും അറിയില്ല. അടുത്തിടെ സഹോദരന്റെ ജന്മദിനത്തിന് രത്തൻ ടാറ്റാ പങ്കുവെച്ച ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും ചര്‍ച്ചയാകുന്നത്. രണ്ടുപേരും ഒന്നിച്ച്‌ 1945 ല്‍ എടുത്ത കുട്ടികാലത്തെ ഫോട്ടോയായിരുന്നു സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ചത്. ‘അത് സന്തോഷമുള്ള കാലംഎന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.

അറിയും തോറും ബഹുമാനം തോന്നുന്നു വ്യക്തിത്വമാണ് ജിമ്മി ടാറ്റായുടേത്. ലളിത ജീവിതത്തിന്റെ കാര്യത്തില്‍ രത്തൻ ടാറ്റായേക്കാള്‍ ഒരുപടി മുന്നിലാണ് സഹോദരന്റെ സ്ഥാനം. അദ്ദേഹം താമസിക്കുന്നത് മുംബൈയിലെ കൊളാബ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ആറാം നിലയിലെ രണ്ട് ബെഡ്റൂം അപ്പാര്‍ട്‌മെന്റിലാണ്. രത്തൻ ടാറ്റായെ പോലെ അവിവാഹിതനാണ് അദ്ദേഹവും. ലോകത്തെ ഏറ്റവും ആസ്തിയുള്ള ബിസിനസ് ഗ്രൂപ്പില്‍ നിന്നുള്ള ഇദ്ദേഹം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. പുസ്തകങ്ങളും പത്രങ്ങളുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൂട്ട്. സ്വന്തമായി സെക്രട്ടറിയെയോ സഹായിയെയോ നിയമിച്ചിട്ടില്ല.

ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ടാറ്റ സണ്‍സ്, ടിസിഎസ്, ടാറ്റ പവര്‍, ഇന്ത്യൻ ഹോട്ടല്‍സ്, ടാറ്റ കെമിക്കല്‍സ് തുടങ്ങിയ വിവിധ ടാറ്റ കമ്ബനികളില്‍ ജിമ്മി ടാറ്റയ്‌ക്ക് കാര്യമായ ഓഹരികള്‍ ഉണ്ട്. ലളിതമായ ജീവിതശൈലിക്ക് അദ്ദേഹം മുൻഗണന നല്‍കിയെങ്കിലും, ടാറ്റ ഗ്രൂപ്പിലെ കോര്‍പ്പറേറ്റ് സംഭവവികാസങ്ങളില്‍ അദ്ദേഹം സജീവമാണ്. എന്നാല്‍ ദൈനംദിന ബിസിനസ് കാര്യങ്ങളില്‍ പണ്ടുമുതലേ അദ്ദേഹം ഇടപെടാറില്ല.

മികച്ച സ്‌ക്വാഷ് കളിക്കാരനാണ് ജിമ്മി ടാറ്റ. കഴിഞ്ഞ വര്‍ഷം, ശതകോടീശ്വരനും മനുഷ്യസ്നേഹിയുമായ ഹര്‍ഷ് ഗോയങ്ക ജിമ്മി ടാറ്റയുടെ എളിയ ജീവിതത്തെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. കൂടാതെ, സ്‌ക്വാഷ് കളിക്കാരനായ ജിമ്മി ടാറ്റ തന്നെ മത്സരങ്ങളില്‍ സ്ഥിരമായി പരാജയപ്പെടുത്തുമെന്നും ഗോയങ്ക കുറിച്ചു.

ജീവിതം കൊണ്ട് വിസ്മയിപ്പിക്കുന്നവരാണ് ടാറ്റാ സഹോദരൻമാര്‍. ലോകം മുഴുവൻ കൈപിടിയില്‍ ഒതുക്കാമായിട്ടും ആഡംബരം ഉപേക്ഷിച്ചു കര്‍മപഥത്തില്‍ മുന്നേറിയവര്‍. അന്നും ഇന്നും എന്നും ഓരോ ഭാരതീയനും സ്വകാര്യ അഹങ്കാരമാണ് ടാറ്റാ എന്ന രണ്ടക്ഷരം.

Related Articles

Back to top button