IndiaInternationalKerala

കോവിഡ് സ്പെഷ്യൽ ചാര്‍ട്ടേർഡ് വിമാനങ്ങളുടെ കാണാപുറങ്ങള്‍

“Manju”

സുധീരന്‍ ബഹറിന്‍,

മിഡിൽ  ഈസ്റ്റ് ലേഖകന്‍

വന്ദേ ഭാരത് മിഷന്‍ പ്രവാസികള്‍ക്ക് വലിയ ഒരു ആശ്വാസം ആയിരുന്നു. കൊറോണ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടിലായ നിരവധി പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഈ പദ്ധതി സൗജന്യമായി ചെയ്യേണ്ടതായിരുന്നു എന്ന അഭിപ്രായവും ആഗ്രഹവും പ്രവാസികള്‍ക്കുണ്ട്. എന്നാലും വന്ദേ ഭാരത് മിഷനിലൂടെ അനവധി പ്രവാസികളെ നാട്ടിലെത്തിച്ചു എന്നത് ആശ്വാസകരം തന്നെയാണ്. എന്നാല്‍ വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളുടെ എണ്ണത്തിലുള്ള കുറവുകള്‍ ചൂണ്ടി കാണിച്ചു ബഹ്റിനിലെ വിവിധ സംഘടനകള്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് എന്ന ആശയവുമായി മുന്നോട്ടു പോകുകയും നിരവധി പ്രവാസികളെ നാട്ടിലെത്തിക്കുകയും ചെയ്തു . ഇവരെല്ലാം ചാരിറ്റി എന്നപേരിലാണ് ഇതു ചെയ്തത്. എന്നാല്‍ ചുരുക്കം ചില സംഘടനകള്‍ ഒഴിച്ചാല്‍ ബഹ്റിനിലെ പ്രമുഖ സംഘടനകള്‍ എല്ലാം ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് വഴി കൊള്ള ലാഭം ആണ് ഉണ്ടാക്കിയത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇപ്പോള്‍ കേരളത്തില്‍ നിന്നും ബഹ്‌റൈനിലേക്കു വരുവാനും ഇക്കൂട്ടര്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് തയ്യാറാക്കുന്നുണ്ട് .വന്‍കിട ട്രാവല്‍ കമ്പനികളുമായി ചേര്‍ന്ന് നടത്തുന്ന ഈ പ്രവര്‍ത്തിക്ക് പിന്നില്‍ ഭീമമായ കച്ചവടമാണ് നടക്കുന്നത്. ഒരു ടിക്കറ്റിന് 20 ദിനാറില്‍ കുറയാത്ത ലാഭം വാങ്ങിയാണ് ഈ തട്ടിപ്പ് ഇവിടെ നടത്തിയത് ഒരു വിമാനത്തില്‍ 169 യാത്രക്കാരാണുണ്ടാവുക, ഒരു ഏകദേശ കണക്ക് ഇങ്ങനെ: 169 ഃ 20 = 3370 ഃ 24 = ആകെ ദിനാര്‍:81120/ (1.6 കോടി) ഇത്രയും വലിയ തുകയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. അവര്‍ ടിക്കറ്റുകള്‍ വിറ്റതും ലാഭം വാങ്ങിച്ചതും തുക എഴുതാത്ത രസീപ്റ്റ് കൊടുത്താണ്, 100 % നിയമ വിരുദ്ധമായ പ്രവത്തനം ഇവിടെ നടത്തിയിട്ടും നൂറു കണക്കിന് സാമൂഹ്യ പ്രവര്‍ത്തകരുള്ള ഈ നാട്ടില്‍ ഒരാള്‍ പോലും അന്വേഷിച്ചില്ല. ഏതെങ്കിലുമൊരു പ്രവാസി സംഘടന ടിക്കറ്റുകള്‍ മെമ്പര്‍ മാര്‍ക്കല്ലാതെ വില്‍ക്കുവാനോ ലാഭം ഉണ്ടാക്കുവാനോ നിയമം അനുവദിക്കുന്നില്ല. സമാജം മെമ്പര്‍മാരായ സാമൂഹ്യ പ്രവര്‍ത്തകര്‍ പോലും ഈ തട്ടിപ്പിനു നേരെ കണ്ണടച്ചു. പ്രോഗ്രാമുകള്‍ നടക്കുമ്പോള്‍ കിട്ടാറുള്ള മുന്‍നിര സീറ്റ് നഷ്ടപ്പെടുമെന്ന ഭയവും ഒറ്റപ്പെടുത്തി ആക്രമിക്കുമോ എന്ന ചിന്തയുമാണ്, പല അംഗങ്ങളെയും നിശബ്ദരാക്കുന്നത്. സാമൂഹ്യ പുരോഗമന മന്ത്രാലത്തിലും, വാണിജ്യ മന്ത്രാലയത്തിലും, സ്ഥാനപതി കാര്യാലയത്തിലും പരാതി കൊടുത്താല്‍ ഉടന്‍ നടപടി ഉണ്ടാവുമെന്ന് അറിയുമെങ്കിലും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആരും ശ്രമിക്കുന്നുമില്ല.

എയര്‍ ബബിള്‍ കരാര്‍ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന ഗള്‍ഫ് എയര്‍ വിമാനത്തിന്റെ സെപ്തംബര് 14 മുതല്‍ 18 വരെയുള്ള ടിക്കറ്റുകള്‍ സാധാരണക്കാര്‍ക്ക് നേരിട്ട് വാങ്ങാന്‍ കഴിയുന്നില്ല . കാരണം എയര്‍ ബബിള്‍ കാരാര്‍ വരുന്നതിനു മുന്‍പ് തന്നെ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് സംഘടനകള്‍ നൂറു കണക്കിന് ആളുകളില്‍ നിന്നും പണം സ്വീകരിക്കുകയും അധികാര കേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്തി ഈ ദിവസങ്ങളിലുള്ള സര്‍വീസുകള്‍ തങ്ങളുടെ കൊള്ള ലാഭത്തിനായി ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് സര്‍വീസുകളാക്കി മാറ്റിയെടുക്കുകയും ചെയ്തു. ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് സംഘാടകര്‍ ഇത്തരം മൊത്ത കച്ചവടം ഏറ്റെടുക്കുമ്പോള്‍ സാധാരണ പ്രവാസിക്ക് തിരിച്ചു ബഹ്റാനിലേക്കു വരാനുള്ള വഴിയാണ് അടയുന്നതു . അടിസ്ഥാനവിലയില്‍ നിന്നും 30 ശതമാനം മുതല്‍ 50 ശതമാനം വരെ വില കൂട്ടി ആണ് ഇത്തരം സംഘടനകള്‍ കച്ചവടം കൊഴുപ്പിക്കുന്നത് വിമാന ടിക്കറ്റിനു പണം അടച്ചാല്‍ വാങ്ങിയ തുക രേഖപെടുത്താതെയാണ് ഇക്കൂട്ടര്‍ ബില്‍ നല്‍കുന്നതെന്നാണ് വ്യാപകമായി വരുന്ന പരാതി .ലൈസെന്‍സ് ഇല്ലാതെ കച്ചവടം നടത്തുന്ന ഇത്തരം സംഘടനകളുടെ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് അനുമതി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കണമെന്നും . എയര്‍ ബബിള്‍ കരാര്‍ കൊണ്ടുള്ള പ്രയോജനം പാവപെട്ട പ്രവാസികള്‍ക്ക് ലഭിക്കാന്‍ ഇന്ത്യന്‍ എംബസിയും കേന്ദ്ര സര്‍ക്കാരും എത്രയും വേഗം ഇടപെട്ടു സാധാരണ ഗതിയില്‍ വിമാന സര്‍വീസ് ടിക്കറ്റുകള്‍ വില്‍ക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നുമാണ് സാധാരണക്കാരായ പ്രവാസികള്‍ക്ക് ആവശ്യപ്പെടാനുള്ളത്.

മാസങ്ങളോളം ജോലിയില്ലാതെ ബഹറിനില്‍ ഒട്ടനവധി ട്രാവല്‍ ഏജന്‍സികള്‍ ബുദ്ദിമുട്ടുമ്പോള്‍ ചാരിറ്റി എന്നപേരില്‍ സാമൂഹിക സംഘടനകള്‍ ഫ്‌ലൈറ്റ് ചാര്‍ട്ടര്‍ ചെയ്തു ലാഭം കൊയ്യുകയാണ്. യാഥാര്‍ത്ഥത്തില്‍ പ്രവാസി സംഘടനകള്‍ ചെയ്യേണ്ടിയിരുന്നത് ഈ പ്രശ്‌നം ഗവര്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തി കുറഞ്ഞ തോതിലെലെങ്കിലും ഫ്‌ലൈറ്റ് ഷെഡ്യൂള്‍ ചെയ്യാന്‍ സമ്മര്‍ദം ചൊലുത്തുകയാണ് .എന്നാല്‍ സംഘടനാനേതാക്കള്‍ ഓരോരുത്തരും അവരവരുടെ പേരും പ്രശസ്തിയും ലാഭവും മാത്രം നോക്കി , ട്രാവല്‍ ഏജന്‍സികള്‍ ഒന്നും ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടിലാണ്.. അവസാനം എയര്‍ ബബിള്‍ വരും എന്ന് പ്രതീക്ഷിച്ചു . എന്നാല്‍ അവിടെയും പ്രവാസി സംഘടനകള്‍ കുത്തക പ്രകടമാക്കിയതായിട്ടാണ് കാണാന്‍ സാധിക്കുന്നത് . കാരണം എയര്‍ ബബിള്‍ കരാറില്‍ ഒപ്പു വച്ച് ഗള്‍ഫ് എയര്‍ ഒഫീഷ്യല്‍ മീഡിയ പബ്ലിഷ് ചെയ്തിട്ടും ഏജന്‍സികളുടെ സിസ്റ്റത്തില്‍ ഒരു സീറ്റു പോലും കാണാനില്ല , നമ്മുടെ സ്വന്തം എയര്‍ ഇന്ത്യ മൂന്നു ദിവസത്തെ ഷെഡ്യൂള്‍ ഓപ്പണ്‍ ആക്കിയിട്ടു നിമിഷങ്ങള്‍ക്കകം ആ ഫ്‌ലൈറ്റുകള്‍ എയര്‍ ഇന്ത്യ സിസ്റ്റത്തില്‍ നിന്നും മാഞ്ഞു പോയി . എവിടെക്കാണ് ഇതല്ലാം പോകുന്നത് ആരാണ് ഇത് കൊണ്ട് പോകുന്നത് ? പൊതു ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഈ ഫ്‌ലൈറ്റുകള്‍ ഏത് കുത്തക മുതലാളിമാരാണ് കൊണ്ട് പോകുന്നത് ട്രാവല്‍ ഏജന്‍സി തൊഴിലാളികളെ നോക്കു കുത്തികളാക്കി എന്തിനീ ക്രൂരത ? എന്താണ് സാമൂഹിക പ്രവര്‍ത്തകരെ നിങ്ങള്‍ അതിനെക്കുറിച്ചു അന്വേഷിക്കാത്തത് ?

Related Articles

Back to top button