KeralaLatestThiruvananthapuram

കൊവിഡ് ഫലം വെറും 30 സെക്കന്റില്‍; ഇസ്രായേല്‍ സംഘം ഇന്ത്യയിലെത്തി

“Manju”

സിന്ധുമോള്‍ ആര്‍

ടെല്‍ അവീവ്: റാപ്പിഡ് ടെസ്റ്റിങ് കിറ്റുമായി ഇസ്രയേല്‍ ഗവേഷണ സംഘം ഇന്ത്യയിലേക്ക് തിരിച്ചു. 30 സെക്കന്‍ഡിനുള്ളില്‍ കൊറോണ പരിശോധനാഫലം ലഭ്യമാക്കുന്ന ടെസ്റ്റിങ് കിറ്റുകളുടെ പരീക്ഷണത്തിനായാണ് സംഘം ഇന്ത്യയിലെത്തുന്നത്. ഇസ്രയേല്‍ പ്രതിരോധമന്ത്രാലയവും ആര്‍ ആന്‍ഡ് ഡി വിഭാഗവുമാണ് ഇതിനായി ഇന്ത്യയിലെത്തുന്നത്. രക്തപരിശോധനയിലൂടെ 30 സെക്കന്‍ഡുകള്‍കൊണ്ട് ശരീരത്തിലെ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്നതാണ് പരിശോധനാ കിറ്റുകള്‍.

ഇസ്രയേല്‍ വിദേശ്യകാര്യമന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യവകുപ്പ് എന്നിവയാണ് കൊറോണ പ്രതിരോധത്തിനായി ഇന്ത്യയുമായി സഹകരിക്കുന്നത്. ഇസ്രയേലില്‍ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാസ്‌കുകളും മരുന്നുകളും സുരക്ഷ ഉപകരണങ്ങളും ഇന്ത്യ നല്‍കിയിരുന്നു. ഇതിനുള്ള പ്രത്യുപകാരമാണ് അടുത്ത സുഹൃത്തായ ഇന്ത്യയുമായി സഹകരിക്കാനുള്ള കാരണമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.

Related Articles

Back to top button