KeralaLatest

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കേരളത്തിലേക്ക്

“Manju”

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നരേന്ദ്ര മോദി കേരളത്തിലേക്ക്, നാല് ജില്ലകളിലെ  റാലികളിൽ പങ്കെടുക്കും | Narendra modi kerala visit for election campaign

ശ്രീജ.എസ്‌

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. ഈ മാസം അവസാനം നാല് ജില്ലകളില്‍ ബിജെപി സംഘടിപ്പിക്കുന്ന റാലികളില്‍ മോദി പങ്കെടുക്കും.

വലിയ പ്രതീക്ഷയോടെയാണ് ബിജെപി ഇത്തവണ കേരളാ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ദേശീയ നേതാക്കളെയടക്കം എത്തിച്ച്‌ ശക്തമായ പ്രചാരണം നടത്താനാണ് തീരുമാനം. അതേസമയം, ബിജെപിയുടെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികക്ക് ഇന്ന് അന്തിമ തീരുമാനമാകും. വൈകീട്ട് അഞ്ചിന് ശംഖുമുഖത്ത് വിജയ യാത്രയുടെ സമാപനസമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കും. അതിന് ശേഷം ചേരുന്ന കോര്‍ കമ്മിറ്റി യോഗമാകും സാധ്യതാ പട്ടികയ്ക്ക് അന്തിമരൂപം നല്‍കുക.

Related Articles

Back to top button