KeralaLatest

ബറോസിനെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും പൃഥ്വിരാജ്

“Manju”

ബറോസിന്റെ സ്‌ക്രിപ്റ്റ് പോലെ ജീവിതത്തിലൊരു തിരക്കഥ താന്‍ കണ്ടിട്ടില്ലെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് ഇന്ന് തുടക്കം കുറിക്കുന്നു. ചിത്രത്തിന്റെ പൂജ ചടങ്ങ് കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ വെച്ചാണ് നടക്കുന്നത്. ചടങ്ങില്‍ സംസാരിക്കവേയാണ് പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞത്.

ബറോസിന്റെ സ്‌ക്രിപ്പ്റ്റ് പൂര്‍ണ്ണമായി വായിച്ച്‌ കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് സിനിമ സംവിധാനം ചെയ്യാന്‍ രണ്ട് കാര്യങ്ങളാണ് പ്രധാനമായി വേണ്ടത്. ഒന്ന് ഭയങ്കരമാ മാന്‍ മാനേജ്മെന്റ് സ്‌കില്ല് വേണം. പിന്നെ ഇമാജിനേഷന്‍ വേണം. ബറോസ് വളരെ ടെക്നിക്കലായി മാന്‍ മാനേജ്മെന്റ് സ്‌കില്ലുള്ള, ഒരു കൊച്ച്‌ കുട്ടിയുടെ ഇമാജിനേഷനുള്ള ആള്‍ക്കെ സംവിധാനം ചെയ്യാന്‍ സാധിക്കു. അപ്പോ ഈ കഴിവുകളെല്ലാം ഉള്ള ലാലേട്ടനെക്കാള്‍ മികച്ച ഒരു കുട്ടിയെ എനിക്ക് പരിചയമില്ല. അപ്പോള്‍ അത് കൊണ്ട് തന്നെ ബറോസ് എന്ന ചിത്രം ഈ ലോകത്ത് സംവിധാനം ചെയ്യാന്‍ എന്റെ അറിവില്‍ ഏറ്റവും നല്ല ആള്‍ ലാലേട്ടനാണ്. ജിജോ ചേട്ടനാണെങ്കിലും അങ്ങനെ തന്നെയാണ്.

ലാലേട്ടന്‍ സംവിധാന രംഗത്തേക്ക് വരുന്നതിനൊപ്പം ജിജോ ചേട്ടനെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്. എന്നോട് ഒരിക്കല്‍ മണിരത്നം സര്‍ ജിജോ ചേട്ടന്‍ വളരെ മികച്ച ഒരു ഫിലിം മേക്കറാണെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, എന്റെ സിനിമ ജീവിതത്തില്‍ ഇതു പോലൊരു സ്‌ക്രിപ്പ്റ്റ് ഞാന്‍ ഒരിക്കലും വായിച്ചിട്ടില്ല പൃഥ്വിരാജ് പറഞ്ഞു.

Related Articles

Back to top button