International

യു.എന്നിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച്  ഇന്ത്യ

“Manju”

ന്യൂയോൽക്ക്: പാകിസ്താനെതിരെ തെളിവുകൾ നിരത്തി ഇന്ത്യ. ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയിലെ വിഷയാവതരണത്തിലാണ് പാകിസ്താൻ കൊടുംകുറ്റവാളിയാണെന്നും മേഖലയിൽ ഭീകരരെ വളർത്തുന്നതും എല്ലാ സഹായവും ചെയ്യുന്നത് ഇമ്രാൻ ഭരണകൂടമാ ണെന്നും ഇന്ത്യ ആവർത്തിച്ചു.ഇന്ത്യക്കുവേണ്ടി നിയമോപദേഷ്ടാവ് ഡോ. കാജൽ ഭട്ടാണ് പാകിസ്താന്റെ ഭീകരതയെ പിന്തുണയ്‌ക്കുന്ന നയം പ്രഖ്യാപിച്ചത്.

ഐക്യരാഷ്‌ട്രസഭ അടക്കമുള്ള ലോകവേദികളിൽ പാകിസ്താൻ പറയുന്നതെല്ലാം നുണക ളാണ്. അന്താരാഷ്‌ട്ര സമൂഹം ഏറെ ബുദ്ധിമുട്ടുന്ന ഭീകര വിഷയത്തിൽ പാകിസ്താനാണ് എല്ലാ സഹായങ്ങളും നൽകുന്നത്.കൊടും കുറ്റമാണ് പാകിസ്താൻ മേഖലയിലെ സമാധാനം തകർക്കുന്നതിനായി ചെയ്യുന്നതെന്നും ഭട്ട് പറഞ്ഞു.

ജമ്മുകശ്മീർ എന്നും ഭാരതത്തിന്റെ ഭാഗമാണ്.ഇവിടത്തെ സമാധാനാന്തരീക്ഷം ഭീകരരെ ഉപയോഗിച്ച് തകർക്കുന്നത് പാകിസ്താനാണ്. അതേ സമയം സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളേയും സിഖ് സമൂഹത്തേയും ക്രൈസ്തവരേയും ബൗദ്ധരേയും നിരന്തരം പീഡിപ്പിക്കുകയാണ്. നിരവിധിപേരെ തട്ടിക്കൊണ്ടുപോവുകയും വധിക്കുകയും ചെയ്യുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി.

Related Articles

Back to top button