InternationalLatest

അവസാനകാലത്ത് എലിസബത്ത് രാജ്ഞിയെ അലട്ടിയ രോഗങ്ങള്‍ ഏതെക്കെയെന്നറിയാമോ..?

“Manju”

 

ലണ്ടന്‍; എലിസബത്ത് രാജ്ഞി അവസാന കാലത്ത് ക്യാന്‍സര്‍ രോഗിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഫിലിപ്പ് രാജകുമാരന്റെ സുഹൃത്തായ ഗെയില്‍സ് ബ്രാന്‍ഡെര്‍ത്ത് പുറത്തിറക്കുന്ന പുതിയ ബുക്കിലാണ് ഇതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്. അവസാന കാലത്ത് രാജ്ഞിയ്ക്ക് ബോണ്‍ മാരോ ക്യാന്‍സര്‍ ബാധിച്ചതായാണ് എലിസബത്ത് ആന്‍ ഇന്റ്മേറ്റ് പോര്‍ട്രെയിറ്റ്എന്ന പുസ്തകത്തില്‍ വിശദമാക്കുന്നത്. രാജ്ഞി പ്രായമായി മരിച്ചുവെന്ന മരണ സര്‍ട്ടിഫിക്കറ്റിലെ മരണകാരണത്തിന് വിരുദ്ധമാണ് ബുക്കിലെ അവകാശവാദം.

എലിസബത്ത് രാജ്ഞിക്ക് അവസാന കാലത്ത് എല്ലുകളില്‍ അതി കഠിനമായ വേദനയുണ്ടായിരുന്നതായും നടക്കാന്‍ ബുദ്ധിമുട്ടിയിരുന്നതായും ബുക്ക് വിശദമാക്കുന്നു. ലോക്ഡൗണ്‍ കാലത്ത് രാജ്ഞിക്ക് കൂട്ടായത് ഫിലിപ്പ് രാജകുമാരനായിരുന്നുവെന്നും ബുക്ക് വാദിക്കുന്നു. ഇടുപ്പിനും നടുവിനുമായിരുന്നു ക്യാന്‍സര്‍ മൂലം അതി കഠിനമായ വേദനയുണ്ടായിരുന്നത് എന്നാണ് ബുക്ക് അവകാശപ്പെടുന്നു.

കിരീട ധാരണം നടന്നതിന്റെ എഴുപതാം വര്‍ഷത്തില്‍ 96-ാം വയസിലാണ് ബ്രിട്ടീഷ് രാ‌ജ്ഞി എലിസബത്ത് അന്തരിച്ചത്. രാജ്ഞിയുടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നവരേക്കുറിച്ചും ബുക്കില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് അന്തര്‍ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നാഷണല്‍ റെക്കോര്‍ഡ്സ് ഓഫ് സ്കോട്ട്ലാന്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം സെപ്തംബര്‍ 8ന് 3.10 നാണ് രാ‌ജ്ഞി മരിച്ചത്.

Related Articles

Back to top button