IndiaLatest

സിൽവർ ജൂബിലി ആഘോഷം : ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

“Manju”

ന്യൂഡൽഹി : ശാന്തിഗിരി ആശ്രമം ന്യൂഡൽഹി ബ്രാഞ്ചിൽ ഗുരുസ്ഥാനീയ അഭിവന്ദ്യശിഷ്യപൂജിതയുടെ സന്ദർശനത്തോടനുബന്ധിച്ചും, സിൽവർ ജൂബിലി ആഘോഷങ്ങളോടുമനുബന്ധിച്ചുമുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. 16 ന് ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത എത്തിച്ചേരും.  സന്ന്യാസി സന്ന്യാസിനിമാരും ഗുരുഭക്തരും ചേർന്ന് ശിഷ്യപൂജിതയെ എയർപോർട്ടിൽ സ്വീകരിക്കും.

രാജ്യതലസ്ഥാനത്ത് തയ്യാറാകുന്ന ശാന്തിഗിരിയുടെ സോണൽ ഓഫീസും പ്രാർത്ഥനാലയവും ഉൾപ്പെടുന്ന  12,000ചതുരശ്രഅടി വിസ്തൃതിയുളള സില്‍വര്‍ ജൂബിലി മന്ദിരത്തിന്റെ താഴത്തെ നിലയില്‍ പ്രാര്‍ത്ഥനാലയവും ഒന്നാം നിലയില്‍  നൈപുണ്യവികസന പരിശീലന കേന്ദ്രവും   രണ്ടാം നിലയില്‍ യോഗ-വെല്‍നസ്സ്,  മൂന്നാം നിലയില്‍ സംയോജിത ആയുഷ് ചികിത്സാ കേന്ദ്രവും ഉണ്ടാകും. രാജ്യതലസ്ഥാനത്ത്  ശാന്തിഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുളളത്.

ആശ്രമ സമുച്ചയത്തിന് മുന്നിലായി പ്രത്യേകം തയ്യാറാകുന്ന പന്തലിൽ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ നടക്കും.  പന്തലിന് ചുറ്റും സി.ആർ.പി.എഫ്., വിവിധ സ്ഥാപനങ്ങൾ എന്നിവയുടെ പ്രദർശന സ്റ്റാളുകൾ കുട്ടികൾക്കും മുതിർന്നവർക്കും ദൃശ്യവിരുന്നാകും. പ്രവർത്തനങ്ങളിൽ ഭാഗമാകുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഭക്തരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Related Articles

Back to top button