KeralaLatest

കാറിന് മുകളിലേക്ക് ശിഖരം ഒടിഞ്ഞു വീണു

“Manju”

പത്തനാപുരം : ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരത്തിന്‍റെ ശിഖരം ഒടിഞ്ഞ് വീണ് യാത്രികക്ക്​ പരിക്കേറ്റു.കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.വ്യാഴാഴ്ച രാവിലെ 11ന്​ പുനലൂര്‍- കായംകുളം പാതയില്‍ പത്തനാപുരം ശാലേംപുരം ജംഗ്ഷന് സമീപമായിരുന്നു സംഭവം. ശാലേംപുരം വൈദ്യന്‍വീട്ടില്‍ സാറാമ്മ ലാലിക്കാണ്​ (70) പരിക്കേറ്റത്.നഗരത്തിലെ ബാങ്കില്‍ വന്ന ശേഷം തിരികെ പോകുകയായിരുന്നു സാറാമ്മ. ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ സെല്‍വരാജ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു. റോഡ് വശത്ത് ഉണ്ടായിരുന്ന മരുതി മരത്തിന്‍റെ മുകള്‍ഭാഗമാണ് കാറിന് മുകളിലേക്ക് വീണത്.

Related Articles

Check Also
Close
Back to top button