Uncategorized

കുടിയ്ക്കാതെ ഫിറ്റാകുന്ന ‘ഓട്ടോ ബ്രൂവറി സിന്‍ഡ്രോം’

“Manju”

ദ്യപിക്കാതെ തന്നെ ഒരാള്‍ക്ക് മദ്യപിച്ചത് പോലത്തെ അവസ്ഥയുണ്ടാക്കുന്നതിന്റെ കാരണം ഓട്ടോ ബ്രൂവറി സിന്‍ഡ്രോംഎന്ന രോഗമാണ്. ഈ രോഗമുള്ളവര്‍ക്ക് രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഉയര്‍ന്ന തോതിലായിരിക്കും. കഴിക്കുന്ന ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിനെ തന്നെ എഥനോളാക്കി മാറ്റുകയാണ് ഇവരുടെ ശരീരം. മദ്യപിക്കാതെ തന്നെ ഫിറ്റാകുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം.

കുടലിലെ ഈസ്റ്റിന്റെ സാന്നിധ്യം ഉയരുമ്പോഴാണ് ഓട്ടോ ബ്രൂവറി സിന്‍ഡ്രോം എന്ന അവസ്ഥയുണ്ടാകുന്നത്. കാന്‍ഡിഡ ആല്‍ബിക്കന്‍സ്, കാന്‍ഡിഡ ഗ്ലബ്രാറ്റ, ടോറുലോപ്സിസ് ഗ്ലബ്രാറ്റ പോലുള്ള യീസ്റ്റുകള്‍ ഇതിന് കാരണമാകും. തലകറക്കം, തലവേദന, നിര്‍ജലീകരണം, മനംമറിച്ചില്‍, ഛര്‍ദി, ക്ഷീണം, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ചര്‍മം ചുവക്കുന്നത്, വരണ്ട വായ, മൂഡ് മാറ്റങ്ങള്‍ എന്നിവയും ഓട്ടോ ബ്രൂവറി സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്.

കുടലിന് പ്രശ്നമുള്ളവര്‍, പ്രമേഹരോഗികള്‍, ഫാറ്റി ലിവര്‍ രോഗികള്‍, വയറിലെ പേശികള്‍ക്ക് തകരാര്‍ സംഭവിച്ചവര്‍ എന്നിവര്‍ക്കാണ് ഓട്ടോ ബ്രൂവറി സിന്‍ഡ്രോം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. ആന്റിബയോട്ടിക്സിന്റെ അമിത ഉപയോഗം, പ്രമേഹം, മോശം പോഷണം, കുറഞ്ഞ പ്രതിരോധ ശേഷി തുടങ്ങിയവയും ശരീരത്തില്‍ അമിതമായ യീസ്റ്റ് ഉത്പാദിക്കപ്പെടാന്‍ കാരണമാകും. ചിലരില്‍ ക്രോണ്‍സ് രോഗവും കുടലിലെ യീസ്റ്റിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിക്കും.

Related Articles

Back to top button