IndiaKeralaLatest

ശാന്തിഗിരി സാകേതിൽ പുതിയ പ്രാർത്ഥനാലയത്തിൽ ഇന്ന്  അഖണ്ഡമന്ത്രാക്ഷരികളുയരും

“Manju”
സാകേതിലെ പുതിയ പ്രാർത്ഥനാലയം

സാകേത് (ന്യൂഡൽഹി) : ശാന്തിഗിരി ആശ്രമത്തിലെ പ്രതിഷ്ഠാ കർമ്മം ആരംഭിച്ചു. ഗുരുസ്ഥാനീയ അഭിവന്ദ്യശിഷ്യപൂജിതയാണ് പ്രതിഷ്ഠാ കർമ്മം നിർവ്വഹിക്കുന്നത്. വ്രതശുദ്ധിയോടെ മനസ്സും ശരീരവും അര്‍പ്പിച്ച നൂറുകണക്കിന് ആത്മബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ അഖണ്ഡ മന്ത്രാക്ഷരങ്ങൾ ഉയരുന്ന പ്രാർത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തിലാണ് ഗുരുവിൻറെ പ്രാണപ്രതിഷ്ഠാ കർമ്മം നടക്കുന്നത്. ജാതി മത വര്‍ണ്ണവര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കതീതമായി  ആര്‍ക്കും കടന്നുവരാനും ലോകസമാധാനത്തി നായി പ്രാർത്ഥിക്കാനും വേണ്ടിയുള്ളതാണ് ശാന്തിഗിരി സാകേതിലെ സിൽവർ ജൂബിലി സെന്ററും പ്രാർത്ഥനാലയവും.

രാവിലെ 9 ന് ധ്യാനത്തിനും ജപത്തിനുമായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന ധ്യാനമഠത്തിൽ ഗുരുവിന്റെ ഛായാചിത്രം മിഴിതുറക്കും.

12,000 ചതുരശ്രഅടി വിസ്തൃതിയുളള സില്‍വര്‍ ജൂബിലി മന്ദിരത്തിന്റെ താഴത്തെ നിലയിലാണ്  പ്രാര്‍ത്ഥനാലയം സ്ഥിതിചെയ്യുന്നത്. പ്രതിഷ്ഠാകർമ്മ സമയത്ത് ശാന്തിഗിരിയുടെ ലോകത്താകമാനമുള്ള വിശ്വാസികൾ രാജ്യതലസ്ഥാനത്തെ പ്രാർത്ഥനാലയത്തിൽ നടക്കുന്ന ചടങ്ങുകളിൽ പ്രാർത്ഥനാപൂർവ്വം മനസ്സർപ്പിക്കും.

ഇന്ന് സമർപ്പിതമാകുന്ന പുതിയ പ്രാർത്ഥനാലയ സമുച്ചയം

ശാന്തിഗിരി ന്യൂസ് വിഡിയോയിൽ ലൈവ് ചടങ്ങുകൾ കാണാനാകും.

Related Articles

Back to top button