ഇത് അവാച്യമായ ആത്മീയ അനുഭൂതി നല്കുന്ന ഇടം. ധ്യാനത്തിനും ജപത്തിനും അനുഭവത്തിനും അറിവിനുമായി ധ്യാനമഠം.

ഡല്‍ഹിയിലെ സാകേതിൽ ശാന്തിഗിരി ആശ്രമത്തിൽ തയ്യാറാക്കിയിരിക്കുന്ന ധ്യാനമഠം, അവാച്യമായ ആത്മീയ പ്രചോദനമാകുകയാണ്. ഇതിന് സമാനതകളില്ല. ഡല്‍ഹി ആശ്രമം ചരിത്രത്തിൽ ഇടംപിടിക്കുമ്പോൾ ആത്മീയതയുടെ സമാനതകളില്ലാത്ത ഇടമായി മാറുകയാണ്. മാനവരാശിയ്ക്ക് എക്കാലവും ധ്യാനവും ആരാധനയും അര്‍പ്പിക്കുന്നതിന് ഉതകുന്ന വിധത്തിലാണ് , ധ്യാനമഠം രൂപകല്പന ചെയ്തിരിക്കുന്നത്. ഉള്ളില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ശാന്തിഗിരി സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ തിരുരൂപം ദര്‍ശിിക്കുമ്പോൾ സമ്മോഹനമായ ആത്മീയ ഉണര്‍വാണ് നമുക്ക് പ്രദാനം ചെയ്യുന്നത്. ഗുരുര്‍ ബ്രഹ്‌മ, ഗുരുര്‍ വിഷ്ണു, ഗുരുര്‍ ദേവോ മഹേശ്വരാ ഗുരു സാക്ഷാത് പരബ്രഹ്‌മം, തസ്മൈ ശ്രീ ഗുരുവേ നമഃ എന്ന വിശ്വമന്ത്രമായ ഗുരുമന്ത്രം ലോകജനത ജാതിഭേദമന്യ പിന്തുടരേണ്ട കാലമാണിതെന്ന് ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയുടെ ഉദ്ബോധനം അവിടമാകെ പ്രകാശിക്കുന്നുണ്ട്.
ധ്യാനമഠം എന്നത് ജപത്തിനും ധ്യാനത്തിനുമുള്ള സങ്കല്പമാണ്. സന്ന്യാസിമാർ മലകളുടെ മുകളിലും കാടുകളിലും കടല്‍പ്പുറങ്ങളിലും ഒക്കെ പോയിരുന്നാണ് ദൈവത്തെ പ്രാര്‍ത്ഥികക്കുക. ഇതിനുപകരമായി ഏകാഗ്രചിത്തത്തോടെയിരിക്കുന്നതിനായിട്ടാണ് ധ്യാനമഠം ഗുരു സൃഷ്ടിച്ചത്. ആത്മീയതയിലെ പ്രധാന സവിശേഷമായ ഒരു കാര്യമാണ് ധ്യാനം. സര്‍വ്വേശ്വരനുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥ. ഈ അവസ്ഥ ശാന്തിഗിരി ഡല്‍ഹി ധ്യാനമഠത്തിലെത്തുന്ന ഏതൊരാളിലും അനുഭൂതിയുളവാക്കും.
പ്രകാശത്തിന്റെ പരമാവസ്ഥയില്‍ അനുഭൂതിയുടെ രാഗലയവിന്യാസങ്ങളിൽ മനുഷ്യന്റെ മനസ് അതീന്ദ്രീയതക്കുമപ്പുറത്ത് ധ്യാനത്തിന്റെ അനുപമായ അമേയലോകത്തിലേക്ക് കടന്നുപോകും. മഹാസന്യാസിമാര്‍ കടലിന്റെ തീരത്തും മലമടക്കുകള്‍ക്കിടയിലും വനാന്തരങ്ങളിലും ഗുഹാമുഖങ്ങളിലുമിരുന്ന് ഒരു പുരുഷായുസ് മുഴുവന്‍ ധ്യാനിച്ചിട്ടും ജീവിതാവസാനം ഒരു ചന്ദനത്തിരിയുടെ വെളിച്ചം പോലും ലഭിക്കാറില്ല. എന്നാല്‍ ശാന്തിഗിരിയുടെ അനുഭവം തികച്ചും വ്യത്യസ്തമാണ്. ഗുരുവിന്റെ മഹാകാരുണ്യപ്രവാഹത്തില്‍ ഭക്തന് ലോകത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങളെപോലും കാണുവാനും അറിയുവാനുമുള്ള അപൂര്‍വ്വമായ ദര്‍ശന ഖനികളുണ്ട്. അത് ശാന്തിഗിരിയുടെ ദര്‍ശന സിദ്ധാന്തമാണ്. അതിന് സമാനതകളില്ല. അതിലേക്ക് ആത്മീയ അനുവാചകനെ കൂട്ടികൊണ്ട് പോവുകയെന്നുള്ള ഒരു ലക്ഷ്യം ഇതിന്റെ പിന്നില്‍ വരച്ചിടുന്നു.
പരചിന്ത കൂടാതെ, ഏകാഗ്രമായി, ഒരേ വിഷയത്തില്‍ ശ്രദ്ധയര്‍പ്പിച്ച് നടത്തുന്ന ഉപാസനയാണ് ധ്യാനം. ഇന്ദ്രിയങ്ങളെ പ്രാപഞ്ചിക വിഷയങ്ങളില്‍ നിന്നു മുക്തമാക്കി, മനസ്സിനെ പൂര്‍ണ്ണമായും വിധേയമാക്കി, ചിത്തം ഏകാഗ്രമാക്കി, നിരന്തരമായ ധ്യാനസാധനയാല്‍, ആത്മാനുഭവ ലക്ഷ്യത്തിൽ ഉറപ്പിച്ച് മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും അതീതമായി അത്യുന്നതമായി ഉയര്‍ന്ന് ആനന്ദാധീനനാകുന്ന ഭാവാവസ്ഥകൂടിയാണ് ധ്യാനം. ഇതിന്റെ അര്‍ത്ഥം ആഴത്തിലുള്ള തുടര്‍ച്ചായായ വിചിന്തനം അല്ലെങ്കിൽ എതെങ്കിലും ഒരു ചിന്തയിലുള്ള ശ്രദ്ധാപൂരകമായ വാസം എന്നാണ്. ഇതിന്റെ ലളിതമായ അര്‍ഥം. മനസ്സിൽ ആലോചിച്ച് ഉറപ്പിക്കുക എന്നോ ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ചു മാത്രം തുടര്‍ച്ചയായി ചിന്തിക്കുക എന്നത്കൂടിയാണ്.
‘ ധ്യാനത്തിന് പല അവസ്ഥകളുണ്ട്. ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം ഗുരുവിൽ മനസ്സര്‍പ്പിക്കുകയെന്നതാണ്. ഗുരുവില്‍ മനസ്സര്‍പ്പിച്ചിട്ട് സകലതും ഗുരുവിലര്‍പ്പിക്കുന്നു. ഗുരുവില്‍ എല്ലാം കാണുക. ഗുരു സാക്ഷാത് പരബ്രഹ്‌മം. ഗുരു ഇതിനെല്ലാം അതീതമായിട്ടുള്ള പരബ്രഹ്മമെന്നുള്ള സങ്കല്പമാണ്. അതിലൊന്നിൽ മുന്‍നിത്തിയുള്ള ഒരു ധ്യാനം. എല്ലാം ഒരു കേന്ദ്രബിന്ദുവിലേക്ക് ശ്രദ്ധിച്ചുകൊണ്ട്ചെയ്യുന്ന ഒരു കാര്യം അതാണ് നമ്മുടെ ധ്യാനമഠം. നമ്മുടെ ജപം അഖണ്ഡനാമമാണ്. സന്ന്യാസിമാര്‍ക്ക് ജപത്തിനായി മന്ത്രദീക്ഷ കിട്ടുന്ന സമയത്ത് ലഭിക്കുന്നത്, ജപിക്കുക സങ്കല്പിക്കുക പ്രാര്‍ത്ഥിക്കുക. എന്നതാണ്. ഗുരു ആശ്രമത്തിന് വലതുവശത്ത് സന്ന്യാസിമാര്‍ക്ക് ധ്യാനിക്കുന്നതിനും ജപിക്കുന്നതിനുമായി ധ്യാനമഠം വര്‍ഷമങ്ങള്‍ക്കു് മുമ്പേ തയ്യാറാക്കിയിരുന്നു ‘. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയുടെ ഈ വാക്കുകള്‍ വിശ്വാസികളിൽ ആത്മബോധന മാര്‍ഗ്ഗ ദര്‍ശിത്വവും നല്കുന്നുണ്ട്. ശിഷ്യപൂജിതയുടെ കല്പനപ്രകാരം സ്വാമിയാണ് ധ്യാനമഠത്തിന് പ്രത്യേക രൂപകല്പന ചെയ്തത്. സമുദ്രത്തിന്റെ മുകളില്‍ നീലമേഘങ്ങള്‍ക്കുകകീഴെ ഉദയസൂര്യന്റെ പ്രഭയോടെ ഗുരു ഒരു കമലപീഠത്തില്‍ ആസനസ്തനാകുന്നു. ഗുരുവിന്റെ പ്രകാശം സൗരയൂധങ്ങള്‍ക്കുമപ്പുറം ആദിസങ്കല്പത്തിന്റെ അപാരതയിലേക്ക് പ്രവഹിക്കുന്നു. ഇതില്‍ലനിന്നും വിരിഞ്ഞുണരുന്ന കാഴ്ച ആരെയും ആത്മീയതയുടെ ഒരു പുതിയ മണ്ഡലത്തിലേക്കാണ് കൂട്ടികൊണ്ട് പോകുന്നത്.
ഡല്‍ഹി സാകേതിൽ നിര്‍മ്മിച്ചിരിക്കുന്ന ശാന്തിഗിരി സിൽവർ ജൂബിലി മന്ദിരത്തിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ധ്യാനമഠം ഭക്തിയുടെ പുതിയ അനുഭവമാണ് ഓരോരുത്തരിലും നല്കുന്നത്. കോഴിക്കോട് വിശ്വജ്ഞാന മന്ദിരത്തില്‍ ഗുരുവിന്റെ രൂപം എണ്ണഛായയിൽ ചെയ്ത ജോസഫ് റോക്കി പാലയ്ക്കലാണ് ഡല്‍ഹിയിലെ തിരുരൂപവും വരച്ചിരിക്കുന്നത്. പ്രശസ്ത ക്യാമറാമാന്‍ എസ്.കുമാര്‍ പ്രകാശവിന്യാസം നിര്‍വഹിച്ചിരിക്കുന്നു. രാജേഷ് അമ്പാടി സംഗീതം, ഉണ്ണി മലയില്‍ ശബ്ദനിയന്ത്രണം. ഡല്‍ഹിയിലെ പ്രശസ്ത ചിത്രകാരനായ രമേഷ് പശ്ചാത്തലവും ഒരുക്കിയിരിക്കുന്നു.