IndiaLatest

ഇന്ത്യന്‍ പേസര്‍ നവ്ദീപ് സൈനി വിവാഹിതനായി

“Manju”
ഇന്ത്യന്‍ പേസ് ബൗളര്‍ നവ്ദീപ് സൈനി വിവാഹിതനായി. ദീര്‍ഘകാല സുഹൃത്ത്
സ്വാതി അസ്താനെയാണ് സൈനി വിവാഹം ചെയ്തത്. ഇരുവരും വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സ്വാതി അസ്താന പ്രശസ്ത ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറും ട്രാവല്‍, ലൈഫ്‌സ്റ്റൈല്‍ വ്‌ളോഗറുമാണ്. ചിത്രങ്ങള്‍ നേരത്തെ സൈനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സിറാജ്, ഉമ്രാൻ, രാഹുല്‍ തെവാട്ടിയ എന്നിവരടക്കമുള്ള ഇന്ത്യൻ താരങ്ങള്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റിലും അരങ്ങേറിയ സൈനി ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ്. ടി20യില്‍ വിന്‍ഡീസിനെതിരെയായിരുന്നു അന്താരാഷ്‌ട്ര തലത്തിലുള്ള താരത്തിന്റെ അരങ്ങേറ്റം. രണ്ടു ടെസ്റ്റും 8 ഏകിദനവും 11 ടി20യും കളിച്ച താരം ഇതുവരെ 23 വിക്കറ്റുകളും നേടിയിട്ടുണ്ട്. 140 കിലോ മീറ്ററിന് മുകളില്‍ പന്തെറിയാന്‍ സാധിക്കുന്ന ചുരുക്കം ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് സൈനി.

Related Articles

Back to top button