KeralaLatest

കോന്നി ആനക്കൂട്ടില്‍ ത്രിമാന തിയറ്റര്‍

“Manju”

കോന്നി : കോന്നി ആനക്കൂട്ടില്‍ സ്‌ഥാപിച്ച 3 ഡി തിയറ്റര്‍ പ്രവര്‍ത്തനം തുടങ്ങി. സന്ദര്‍ശകര്‍ക്ക് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള 3 ഡി വിഡിയോയിലൂടെ കോന്നി ഇക്കോ ടൂറിസത്തെ അറിയാം.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്.
31,30000 രൂപ ചിലവഴിച്ചാണ് പൂര്‍ണമായും ശീതികരിച്ച തിയറ്റര്‍ നിര്‍മിച്ചത്. 35 പേര്‍ക്ക് ഒരേസമയം ചിത്രങ്ങള്‍ കാണാം. കോന്നി ആനക്കൂട്ടില്‍ എത്തിച്ചേരുന്ന സന്ദര്‍ശകര്‍ക്ക് പുതിയ ത്രിമാന തിയറ്റര്‍ നവ്യാനുഭവം ആയിരിക്കും.
കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോന്നി ഡി.എഫ്.ഒ ആയുഷ് കുമാര്‍ കോരി അധ്യക്ഷത വഹിച്ചു. കലക്ടര്‍ എ. ഷിബു, കോന്നി പഞ്ചായത്ത്‌ പ്രസിഡന്റ് ആനി സാബു തോമസ്, കോന്നി റേഞ്ച് ഓഫീസര്‍ ടി. അജികുമാര്‍, കോന്നി ഗ്രാമ പഞ്ചായത്ത്‌ അംഗം സിന്ധു സന്തോഷ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button