InternationalLatest

എ​ച്ച്‌​-1​ബി വിസക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി

“Manju”

വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനികള്‍ക്ക് മറ്റു രാജ്യങ്ങളിലെ സാങ്കേതിക വിദഗ്ധരെ ജോലിക്കായി നിയോഗിക്കാന്‍ സഹായിക്കുന്ന എച്ച്‌ 1 ബി ഉള്‍പ്പെടെ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി പ്രസിഡന്‍റ് ജോ ബൈഡന്‍. ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റായിരിക്കെ 2020ല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് പൂര്‍ണമായും ബൈഡന്‍ റദ്ദാക്കിയത് .
ഐ.ടി, ശാസ്ത്ര, എന്‍ജിനീയറിങ് അടക്കമുള്ള മേഖലകളിലെ പ്രഫഷണലുകളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ബൈഡന്‍ ഭരണകൂടത്തിന്റെ പുതിയ തീരുമാനം.എച്ച്‌ 1 ബി കൂടാതെ ഹോട്ടല്‍, നിര്‍മാണ മേഖലകളിലെ എച്ച്‌ 2 ബി, വലിയ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ജോലിക്കുള്ള എല്‍ 1, പ്രഫസര്‍മാര്‍ , ഗവേഷകര്‍,എന്നിവര്‍ക്കുള്ള ജെ 1 വിസകള്‍ക്കുണ്ടായിരുന്ന വിലക്കുകളും നീക്കിയിട്ടുണ്ട് . ട്രംപ് ഭരണകൂടത്തിന്‍റെ വിലക്ക് മാര്‍ച്ച്‌ 31ന് അവസാനിരിക്കെ പ്രസിഡന്‍റ് ബൈ‍ഡന്‍ പുതിയ ഉത്തരവ് ഇറക്കാതെയിരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഇല്ലാതായത്.

വി​ദേ​ശി​ക​ളു​ടെ സാ​ന്നി​ധ്യം വ​ലി​യ ഭീ​ഷ​ണി​ ഉ​യ​ര്‍​ത്തു​ന്നുവെന്ന് ചൂണ്ടിക്കാട്ടി 2020 ജൂണിലാണ് അമേരിക്കയിലേക്കുള്ള തൊഴിലാളി വിസകള്‍ക്ക് താല്‍കാലിക നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. യു.​എ​സി​​ലേ​ക്ക്​ കു​ടി​യേ​റാ​ന്‍ ശ്രമിച്ച പ​തി​നാ​യി​ര​ങ്ങ​ള്‍​ക്ക്​ അ​വ​സ​രങ്ങള്‍ നി​ഷേ​ച്ചതിന് ​ പു​റ​മെ മു​ന്‍​നി​ര ഇ​ന്ത്യ​ന്‍ ക​മ്പനി​ക​ള്‍​ക്ക്​ വ​രു​മാ​ന​ ന​ഷ്​​ട​ത്തിനും വിസാ വിലക്ക് ഇടയാക്കിയിരുന്നു. എ​ച്ച്‌​-1​ബി വി​സ ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​ല്‍​കു​ന്ന​ത് ആ​മ​സോ​ണാ​ണ്. ര​ണ്ടാ​മ​ത്​ ഗൂഗിളും മൂ​ന്നാം സ്​​ഥാ​ന​ത്ത്​ ഇ​ന്ത്യ​ന്‍ ക​മ്ബ​നി ടാ​റ്റ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി​യുമാണ്. ​

Related Articles

Back to top button