KeralaLatestThiruvananthapuram

വിമാനങ്ങൾക്ക് ഭീഷണിയായി മാലിന്യകൂമ്പാരം: നഗരസഭക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് 

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം:  താഴ്ന്ന് ലാന്റ് ചെയ്യുന്ന വിമാനങ്ങൾക്കും പ്രദേശവാസികൾക്കും ഭീഷണിയായി മാറിയ വള്ളക്കടവ് എയർപോർട്ട് മതിലിനോട്  ചേർന്നുള്ള  മാലിന്യ കൂമ്പാരം വ്യത്തിയാക്കാത്ത നഗരസഭക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സെക്രട്ടറിക്ക് നേട്ടീസയച്ചു.

30 ദിവസത്തിനകം നഗരസഭ സെക്രട്ടറി അടിയന്തിര നടപടികൾ സ്വീകരിച്ച  ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

പതിനാറേകാൽ മണ്ഡപത്തിന് സമീപം,  എൻ എസ് ഡിപ്പോ, ബംഗ്ലാദേശ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലും  മാലിന്യം  കുന്നു കൂടി കിടക്കുന്നുണ്ട്. ഇവിടങ്ങളിൽ നൂറുകണക്കിന് കുടുംബങ്ങളാണ്  താമസിക്കുന്നത്. ഇറച്ചിയുടെ അവശിഷ്ടം ഭക്ഷിക്കാനെത്തുന്ന പരുന്തുകൾ വിമാനങ്ങൾക്ക് ഭീഷണിയായി മാറുന്നുന്നത് പതിവാണ് . മാലിന്യം കാരണം പ്രദേശത്ത് ചിക്കുൻ ഗുനിയ പോലുള്ള രോഗങ്ങൾ പടരുന്നുണ്ടെന്നും മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു.

Related Articles

Back to top button