IndiaLatest

മുംബൈ വിമാനത്താവളം ഇന്ന് ആറുമണിക്കൂര്‍ അടച്ചിടും

“Manju”

മുംബൈ വിമാനത്താവളം ഇന്ന് ആറ് മണിക്കൂര്‍ അടച്ചിടും. റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായാണ് അടച്ചിടുക. രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുക. ഈ സമയത്തെ വിമാനസര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്.

ദില്ലി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് മുംബൈയിലേത്. ദിവസവും 800 വിമാന സര്‍വീസുകളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. മഴയ്ക്കുശേഷമുള്ള വാര്‍ഷിക അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ഇന്നത്തെ അടച്ചിടല്‍. രണ്ടു റണ്‍വേകളാണ് മുംബൈ വിമാനത്താവളത്തിലുള്ളത്. രണ്ടു റണ്‍വേകളിലും ഒരേസമയം അറ്റകുറ്റപ്പണി നടത്തും.

 

 

Related Articles

Back to top button