LatestThiruvananthapuram

ആരോഗ്യവും ശാന്തിയും ഉറപ്പാക്കാന്‍ യോഗയ്ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: യോഗ ശാസ്ത്രീയമെന്നും ആരോഗ്യവും ശാന്തിയും ഉറപ്പ് വരുത്താന്‍ അതിന് കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മീയത, മതം എന്നിവയുമായി ബന്ധപ്പെടുത്തി യോഗയെ കാണേണ്ടതില്ല. മതത്തിന്റെ കള്ളിയില്‍ കണ്ടാല്‍ വലിയൊരു വിഭാഗത്തിന് ഇതിന്റെ ഗുണഫലം നഷ്ടമാകുമെന്നും അന്താരാഷ്ട്ര യോഗ ദിനാചരണ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുമ്പോള്‍ യോഗയ്ക്കുള്ള പ്രാധാന്യം വര്‍ധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാവിലെ പറഞ്ഞു. മഹാമാരി മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു പൊതുപരിപാടി പോലും സംഘടിപ്പിച്ചിട്ടില്ലെങ്കിലും യോഗയോടുള്ള താത്പര്യത്തില്‍ ഒട്ടും കുറവു വന്നിട്ടില്ലെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button