KeralaLatest

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു

“Manju”

 

തിരുവനന്തപുരം : മുൻ സ്പീക്കര്‍ എം.ബി.രാജേഷ് എം.എല്‍..യുടെ മന്ത്രിയായി ചുമതലയേല്‍ക്കുന്ന  സത്യപ്രതിജ്ഞാ ചടങ്ങില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുത്തു. രാവിലെ 11.00 മണിക്കായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ രാജിവെച്ച ഒഴിവിലേക്കാണ് രാജേഷിനെ  നിയോഗിച്ചത്.എക്‌സൈസ്, തദ്ദേശ സ്വയംഭരണം വകുപ്പുകളാണ് ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്നത്.

തൃത്താല മണ്ഡലം പ്രതിനിധാനം ചെയ്യുന്ന രാജേഷ് കഴിഞ്ഞ 15 മാസമായി സ്പീക്കര്‍ സ്ഥാനത്തായിരുന്നു. നേരത്തേ പത്ത് വര്‍ഷം പാര്‍ലിമെന്റംഗമായിട്ടുണ്ട്. തലശ്ശേരി എം എല്‍ എ. എ എന്‍ ഷംസീര്‍ ആണ് നിയുക്ത സ്പീക്കര്‍. സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 12നാണ്.

 

Related Articles

Back to top button