KeralaLatest

യുഎഇ ലേബര്‍ മാര്‍ക്കറ്റ് പുരസ്കാരം സ്വന്തമാക്കി മലയാളി

“Manju”

ഒരു ലക്ഷം ദിർഹം സമ്മാനം! കാശിന്‍റെയല്ല, 13 വർഷത്തെ കഷ്ടപ്പാടാണ്; മലയാളി  ക്ലീനിംഗ് അസിസ്റ്റന്‍റിന് യുഎഇയിൽ ആദരം

ദുബായി: യുഎഇയുടെ ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശിക്ക്. ദുബായി സിഎംസി ആശുപത്രിയിലെ ക്ലീനിംഗ് തൊഴിലാളിയായ പ്രമീള കൃഷ്ണനാണ് അവാര്‍ഡ് ലഭിച്ചത്.

ഒരു ലക്ഷം ദിര്‍ഹമാണ് (22 ലക്ഷത്തിലേറെ രൂപ) പുരസ്കാരം.

അബുദാബിയില്‍ നടന്ന ചടങ്ങില്‍ പ്രമീള കൃഷ്ണന് യുഎഇ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അധികൃതര്‍ പുരസ്കാരം കൈമാറി. 13 വര്‍ഷമായി ദുബായിലുള്ള പ്രമീളയുടെ കഥ മലയാളത്തില്‍തന്നെ തൊഴില്‍മന്ത്രാലയം പങ്കുവച്ചു.

ആദ്യമായാണ് യുഎഇ തൊഴില്‍ മന്ത്രാലയം മൊത്തം 90 ലക്ഷം ദിര്‍ഹം മതിക്കുന്ന ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്. 28 വിഭാഗങ്ങളിലായി നല്‍കുന്ന പുരസ്കാരങ്ങളില്‍ അദര്‍ പ്രഫഷണല്‍ ലെവല്‍ വിഭാഗത്തിലാണ് പ്രമീള കൃഷണൻ അവാര്‍ഡിന് അര്‍ഹയായത്.

പതിമൂന്നു വര്‍ഷം മുമ്ബ് സഹോദരൻ പ്രസാദാണ് പ്രമീളയ്ക്ക് പ്രവാസത്തിന് അവസരമൊരുക്കിയത്. തനിക്ക് ജോലി നല്‍കിയ കനേഡിയൻ മെഡിക്കല്‍ സെന്‍ററിനോടും (സിഎംസി) യുഎഇ എന്ന രാജ്യത്തോടും തനിക്കു വലിയ കടപ്പാടുണ്ടെന്നു പ്രമീള പറഞ്ഞു.

Related Articles

Back to top button