IndiaLatest

ഡോ.വി.ശിവദാസൻ എം.പി. ന്യൂഡൽഹി ശാന്തിഗിരി ആശ്രമം സന്ദർശിച്ചു

“Manju”

ന്യൂഡൽഹി : രാജ്യസഭ എം.പി. ഡോ.വി. ശിവദാസൻ ഇന്ന്  (9-12-2023)ഉച്ചയ്ക്ക് ശാന്തിഗിരി ആശ്രമം ന്യൂഡൽഹി ബ്രാഞ്ച് സന്ദർശിച്ചു. സ്റ്റുഡൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്..) പ്രസിഡന്റ് വി.പി. സാനുവിനൊപ്പമാണ് എം.പി. സാകേതിലെ ആശ്രമത്തിലെത്തിയത്. ആശ്രമം പ്രാർത്ഥനാലയം ധ്യാനമഠം യോഗഹാൾ ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ എന്നിവിടങ്ങൾ സന്ദർശിച്ച എം.പി. ആശ്രമം പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. ന്യൂഡൽഹി ബ്രാഞ്ച് ആശ്രമം ചീഫ് ജനനി പൂജ ജ്ഞാനതപസ്വിനി, സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി എന്നിവർ ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആശ്രമത്തിന്റെ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ ശാന്തിഗിരി ആശ്രമം ന്യൂഡൽഹി സോണൽ ഓഫീസ് ജനറൽ മാനേജർ ഡോ.കിരൺ ശ്രീധർ, സീനിയർ മാനേജർ പബ്ലിക് റിലേഷൻസ് മനുനായർ എന്നിവരും ആശ്രമം ബ്രാഞ്ച് പ്രവർത്തകരും പങ്കെടുത്തു.

Related Articles

Back to top button