IndiaLatest

വാഹനം ഉടമാവകാശ കൈമാറ്റം പൂര്‍ണമായി ഓണ്‍ലൈനിലേക്ക്

“Manju”

ഡല്‍ഹി: വാഹനം വില്‍പ്പന നടത്തിയ ശേഷം ഉമസ്ഥാവകാശം കൈമാറുന്നതിനായി ഇനി ആര്‍.ഡി. ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവരില്ല. ഉമസ്ഥാവകാശ കൈമാറ്റം പൂര്‍ണമായി ഓണ്‍ലൈനാക്കി മാറ്റുന്നതിനാണ് തീരുമാം. വാഹനങ്ങള്‍ വില്‍പ്പന നടത്തിയ പലരും ഉമസ്ഥാവകാശം മാറാത്തതിനാല്‍ പല കേസുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല പഴയ ഉടമ പ്രതിയാകുകയും യഥാര്‍ഥത്തില്‍ വാഹനം കൈവശം വച്ചിരിക്കുന്നയാള്‍ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്നതിനാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് രജിസ്‌ട്രേഷന്‍ പോകുന്നത്.

ഉമസ്ഥാവകാശ കൈമാറ്റം പൂര്‍ണമായി ഓണ്‍ലൈനാകുന്നതോടെ വാഹന വില്‍പ്പനയുമായി ബന്ധപ്പെട്ട് ആരും ആര്‍.ടി.ഓഫീസില്‍ പോകേണ്ടിവരില്ല. പഴയ ആര്‍.സി.ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ തിരിച്ച്‌ ഓഫീസില്‍ ഏല്‍പ്പിക്കണമെന്ന വ്യവസ്ഥയും ഇല്ലാതാകും. അതിനു പകരം പഴയ രേഖകള്‍ പുതിയ ഉടമയ്ക്ക് കൈമാറണം. ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച്‌ വാഹനം വാങ്ങുന്നയാളുടെ വിലാസത്തില്‍ പുതിയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുക്കും. തിരിച്ചറിയല്‍ രേഖയായി ആധാര്‍കൂടി നിര്‍ബന്ധമാക്കാന്‍ പോകുകയാണ്. അതിനുള്ള ഉത്തരവ് ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കും.

Related Articles

Back to top button