IndiaLatest

നിസ്ക്കാരത്തിനമായി നല്‍കിയിരുന്ന ഇടവേള ഒഴിവാക്കി

“Manju”

ന്യൂഡല്‍ഹി: വെള്ളിയാഴ്ച നിസ്ക്കാരത്തിനമായി നല്‍കിയിരുന്ന ഇടവേള ഒഴിവാക്കി രാജ്യസഭ. അധികമായി നല്‍കിയിരുന്ന അര മണിക്കൂര്‍ സമയമാണ് ഒഴിവാക്കിയത്. അധിക സമയം ഒഴിവാക്കാനുണ്ടായ സാഹചര്യം രാജ്യസഭ അദ്ധ്യക്ഷൻ ജഗദീപ് ധൻകര്‍ തന്നെ സഭയില്‍ വ്യക്തമാക്കി.

സാധാരണയായി ഉച്ചഭക്ഷണത്തിനായി പിരിയുന്ന സഭ രണ്ട് മണിക്കാണ് വീണ്ടും ചേരുന്നത്. എന്നാല്‍ വെള്ളിയാഴ്ച ദിനങ്ങളില്‍ സഭ 2.30 നാണ് വീണ്ടും ചേരുക. എന്നാല്‍ ലോക്‌സഭയില്‍ ഇത്തരം ഒരു ഇടവേള നല്‍കുന്നില്ല. ഉച്ചഭക്ഷണത്തിനായി പിരിയുന്ന സഭ കൃത്യം 2 മണിക്ക് തന്നെ വീണ്ടും കൂടും. ഇത് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭ അദ്ധ്യക്ഷനായ ഉപരാഷ്‌ട്രപതി രാജ്യസഭയില്‍ നമാസിനായി നല്‍കിയിരുന്ന അധിക ഇടവേള സമയം ഒഴിവാക്കിയത്.

എല്ലാ ജനവിഭാഗങ്ങളും സഭയിലുണ്ടെന്നും അതിനാല്‍ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം അധിക സമയം അനുവദിക്കാൻ സാധിക്കില്ലെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു. എല്ലാ മതത്തിലും ജാതിയുലുള്ളവരുമുള്ള സഭയാണ് ലോക്‌സഭ. എന്നാല്‍ അവര്‍ കൃത്യം 2 മണിക്ക് തന്നെ വെള്ളിയാഴ്ച ദിനങ്ങളില്‍ സഭ ചേരുന്നു. അതിനാല്‍ രാജ്യസഭയ്‌ക്ക് മാത്രമായി ഈ കീഴ് വഴക്കം തുടര്‍ന്ന് കൊണ്ടുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button