KeralaLatestThrissur

പശുക്കളെ വളര്‍ത്താന്‍ കോര്‍പ്പറേഷന്‍ ആളെ തേടുന്നു

“Manju”

തൃശ്ശൂര്‍ : ത്യശൂര്‍ നഗരത്തില്‍ അലഞ്ഞുതിരിയുന്ന പശുക്കളെ ഏറ്റെടുത്ത് സംരക്ഷിക്കാനായി കോര്‍പ്പറേഷന്‍ ആളെ തേടുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് പശുക്കളെ സംരക്ഷിക്കാന്‍ നല്‍കുക. മാസത്തില്‍ ഒരുതവണ തൊഴുത്തിന്റെയും കാലികളുടെയും ചിത്രമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് കോര്‍പ്പറേഷന് നല്‍കണം.
കോര്‍പ്പറേഷന്‍ കാലികളുടെ സംരക്ഷണത്തിനായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട് . കാലികളെ വളര്‍ത്താന്‍ ഏറ്റെടുക്കുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍ thrissurcorporation.lsgkerala.gov.in എന്ന സൈറ്റില്‍നിന്ന്‌ ഡൗണ്‍ലോഡ് ചെയ്യാം.

Related Articles

Back to top button