IndiaLatest

തിരുവള്ളൂരിന്റെ ശില്‍പ്പം സ്ഥാപിച്ച്‌ ഫ്രാൻസ്

“Manju”

ഫ്രാൻസില്‍ തമിഴ് തത്വചിന്തകൻ തിരുവള്ളൂരിന്റെ ശില്‍പ്പം അനാച്ഛാദനം ചെയ്തു. ഫ്രാൻസിലെ സെര്‍ജിയിലെ ഫ്രാങ്കോയിസ് മിറ്ററാൻഡ് പാര്‍ക്കിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ സെര്‍ജി മേയര്‍ ജീൻ പോള്‍ ജീൻഡൻ സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പുതുതായി സ്ഥാപിച്ച ശില്‍പ്പത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ജീൻ പോള്‍ ജീൻഡന്റെ പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കുവെച്ചു.

തമിഴ് സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മയ്‌ക്ക് നന്ദി രേഖപ്പെടുത്തുന്നതായി ശില‍പ്പം അനാച്ഛാദനം ചെയ്തില്‍ ജീൻ പോള്‍ ജിൻഡൻ പ്രതികരിച്ചു. തിരുവള്ളുവരിന്റെ ശില്‍പ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളുടെ മനോഹരമായ തെളിവാണെന്നും ജ്ഞാനത്തിന്റെ പ്രതീകമായി തിരുവള്ളുവര്‍ തലയുയര്‍ത്തി നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തിരുവള്ളൂരിന്റെ രചനകള്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button