KeralaLatest

ചേര്‍ത്തലയില്‍ കുരങ്ങ് ശല്യം; പിടികൂടാന്‍ കഴിയാത്തത് ആശങ്ക സൃഷ്ടിക്കുന്നു

“Manju”

ചേര്‍ത്തല: വന്യമൃഗശല്യം കാരണം വയനാടിന്റെയും ഇടുക്കിയുടെയും സമധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാല്‍ കാടില്ലാത്ത ആലപ്പുഴയില്‍ ചേര്‍ത്തലക്കാരെ വിറപ്പിക്കുന്നത് ഒരു കുരങ്ങാണ്. വനം വകുപ്പ് കെണി വെച്ചിട്ടും നാട്ടുകാര്‍ക്ക് ശല്യക്കാരനായ കുരങ്ങിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

ചേര്‍ത്തല കെ എസ് ഇ ബി ഓഫീസിന് സമീപം ആളൊഴിഞ്ഞ് കാട് പിടിച്ച് കിടക്കുന്നയിടത്താണ് കുരങ്ങിന്റെ വിളയാട്ടം. കുറച്ച് നാള്‍ക്ക് മുമ്പ് ഇവിടെ എത്തിയ കുരങ്ങന്‍ ആദ്യം നാട്ടുകാര്‍ക്ക് വലിയ ശല്യക്കാരനായിരുന്നില്ല. നഗരത്തില്‍ പലയിടത്തും കുരങ്ങ് കറങ്ങി നടക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെയായി ഇവര്‍ അക്രമാസക്തനാണ്. ചെറിയ പൂച്ചകളെയും, പട്ടിക്കുഞ്ഞുങ്ങളെയുമൊക്കെ പിടികൂടി കൊല്ലുന്നത്
നാട്ടുകാരില്‍ ആശങ്ക സൃഷ്ടിക്കുന്നു.  കെ എസ് ഇബി ജീവനക്കാരും, പേടിയോടെയാണ് പണിയെടുക്കുന്നത്. നാട്ടുകാരുടെയും, കെ എസ് ഇ ബി ജീവനക്കാരുടെയും പരാതിയെത്തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി കുരങ്ങിനെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു. പക്ഷെ കുരങ്ങിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

 

Related Articles

Back to top button