KeralaLatest

എഐയ്ക്ക് കടിഞ്ഞാണിടാന്‍ യൂറോപ്യന്‍ യൂണിയന്‍

“Manju”

നിര്‍മിതബുദ്ധിയുടെ ദുരുപയോഗത്തെ കുറിച്ച്‌ നിരന്തരം പരാതികളും ആശങ്കകളും ഉയരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളുമായി യൂറോപ്യന്‍ യൂണിയന്‍. നിര്‍മിത ബുദ്ധിക്ക് നിയന്ത്രണം കൊണ്ടു വരാന്‍ സുപ്രധാന നിയമം തന്നെ നിര്‍മിക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. എഐ ഉപയോഗിച്ചുള്ള ബഹുവിഷയ സഹായിയായ ചാറ്റ്ജിപിടിക്കു മേലും ഇതോടെ നിയന്ത്രണം വരും.. ലോകത്താദ്യമായാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. മുപ്പത്തിയെട്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവിലാണ് യൂറോപ്യന്‍ യൂണിയന്‍ ജനപ്രതിനിധികളും നയരൂപീകരണ ചുമതലയുള്ള നേതാക്കളും നിയമനിര്‍മാണം നടത്താമെന്ന തീരുമാനത്തിലെത്തിയത്.. മനുഷ്യരാശിയെ ബാധിക്കാത്ത തരത്തില്‍, അതേസമയം വിശ്വസിക്കാവുന്ന വിധം എഐയെ വികസിപ്പിക്കാനുള്ള നിയമചട്ടക്കൂടായിരിക്കും ഇതെന്ന് യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ ഉര്‍സുല വൊണ്‍ദെര്‍ ലയെന്‍ വ്യക്തമാക്കി. ബയോമെട്രിക്ക് നിരീക്ഷണ സംവിധാനങ്ങള്‍ക്കായി സര്‍ക്കാരുകള്‍ എഐയെ പ്രയോജനപ്പെടുത്തുന്നതിനുള്‍പ്പെടെ മാര്‍ഗരേഖകള്‍ നിയമത്തിലുണ്ടാകും. ഇയുവിന്റെ കോപ്പിറൈറ്റ് നിയമങ്ങള്‍ പാലിക്കണമെന്നും എഐയെ പരിശീലിപ്പിക്കാനായി ഉപയോഗിച്ച ഉള്ളടക്കത്തിന്റെ വിശദമായ വിവരണം കൈമാറണമെന്നും നിര്‍ദേശമുണ്ട്.

Related Articles

Back to top button