KeralaLatest

മുഖ്യമന്ത്രിയ്ക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്തത് കെ രാജന്‍

“Manju”

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് ശേഷം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കെ രാജന്‍. സിപിഐ നേതാവാണ് കെ രാജന്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണറുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. വൈകിട്ട് 3. 35 ഓടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

മൂന്നാമതായി ഘടകക്ഷി മന്ത്രിയായി റോഷി അഗസ്റ്റിനാണ് സത്യപ്രതിജ്ഞ ചെയ്തത്. നാലാമതായി കെ കൃഷ്ണന്‍കുട്ടിയും അഞ്ചാമതായി എ കെ ശശീന്ദ്രനും ആറാമതായി അഹമ്മദ് ദേവര്‍കോവിലും, ഏഴാമതായി ആന്റണി രാജുവും എട്ടാമതായി വി അബ്ദു റഹിമാനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 21 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. നാല് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് കേരളത്തില്‍ തുടര്‍ഭരണം ലഭിക്കുന്നത്. സത്യത്രിജ്ഞാ ചടങ്ങിന് ശേഷം 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരും.

Related Articles

Back to top button