IndiaLatest

ഹോം ക്വാറന്‍റീന്‍: പുതിയ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളുമായി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

“Manju”

ശ്രീജ.എസ്

 

ന്യൂ​ഡ​ല്‍​ഹി: കോവിഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​രും പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ്​ സ്ഥിരീകരിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ട്ടി​ല്‍ ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യു​ന്ന​തി​നു​ള്ള പുതിയ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങളുമായി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. രോഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത, പ​രി​ശോ​ധ​ന​യി​ല്‍ രോഗം സ്ഥിരീകരിച്ച രോ​ഗി​ക​ളെ​യും നേ​രി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രോ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്ന അ​വ​സ്​​ഥ​ക്ക്​ മു​ന്‍പുള്ള അ​വ​സ്​​ഥ​യു​ള്ള​വ​രോ ആ​യ​വ​രെ രോ​ഗി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉള്‍പ്പെടുത്തും. ഇ​വ​ര്‍​ക്ക്​ ഹോം ക്വാ​റ​ന്‍​റീ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കാം.

ര​ക്താ​തി​സ​മ്മ​ര്‍​ദം, പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം, ഗു​രു​ത​ര ശ്വാ​സ​കോ​ശ, ക​ര​ള്‍, വൃ​ക്ക മ​സ്​​തി​ഷ്​​ക സംബന്ധമായ അ​സു​ഖ​മു​ള്ള​വ​ര്‍​ക്കും 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രുടെയും വീ​ട്ടു ക്വാ​റ​ന്‍​റീ​ന്‍ ഡോ​ക്​​ട​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രമാ​യി​രി​ക്കും. രോ​ഗ ല​ക്ഷ​ണം തു​ട​ങ്ങി 10 ദി​വ​സ​ത്തി​നു ​ ശേ​ഷം രോ​ഗി​ക​ളെ വി​ട്ട​യ​ക്കും. ഇ​ങ്ങ​നെ വി​ട്ട​യ​ക്കാ​ന്‍ ഇ​വ​ര്‍​ക്ക്​ മൂ​ന്നു​ ദി​വ​സ​മാ​യി പ​നി​യു​ണ്ടാ​കാ​ന്‍ പാ​ടി​ല്ല. അ​തി​നു​ശേ​ഷം പ​രി​ശോ​ധ​ന​യു​ടെ ആ​വ​ശ്യ​മി​ല്ല. ശേ​ഷം വ​രു​ന്ന ഏ​ഴു ദി​വ​സം​ കൂ​ടി ​ഇ​വ​ര്‍ സ്വ​യം നി​രീ​ക്ഷി​ക്ക​ണത്തില്‍ പ്രവേശിക്കണം.

ക്വാ​റ​ന്‍​റീ​നി​ല്‍ പോ​കു​ന്ന​വ​ര്‍​ക്ക്​​ വീ​ട്ടി​ല്‍ ആവശ്യമായ സൗ​ക​ര്യം ഉ​ണ്ടാ​ക​ണം. വീ​ട്ടു​ക്വാ​റ​ന്‍​റീ​നി​ലു​ള്ള സ​മ​യ​ത്ത്​ ആ​ശു​പ​ത്രി​യു​മാ​യി നി​ര​ന്ത​രം ബ​ന്ധം സ്​​ഥാ​പി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ഒ​രാ​ള്‍ സ​ഹാ​യി​യാ​യി വേ​ണം. സ​ഹാ​യി ഉ​ള്‍​പ്പെ​ടെ രോ​ഗി​യു​മാ​യി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ ബ​ന്ധ​പ്പെ​ടു​ന്ന​വ​ര്‍ ഡോ​ക്​​ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം രോഗം പ്രതിരോധിക്കാനായി ഹൈ​​ഡ്രോ ക്ലോറോ​ക്വി​ന്‍ ക​ഴി​ക്ക​ണം. ആ​രോ​ഗ്യ​സേ​തു ആ​പ് എ​ല്ലാ​വ​രും ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്യ​ണം. ഇ​ത്​ എ​പ്പോ​ഴും പ്ര​വ​ര്‍​ത്തി​ക്കു​ന്ന നി​ല​യി​ലാ​യി​രി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഗു​രു​ത​ര​മാ​യാ​ല്‍ ഉ​ട​ന്‍ സ​ഹാ​യം തേ​ട​ണം.

Related Articles

Back to top button