InternationalLatest

സമാധാനത്തിന് നോബേല്‍ പുരസ്‌കാരം ലഭിച്ച ജോണ്‍ ഹ്യൂം അന്തരിച്ചു

“Manju”

ശ്രീജ.എസ്

ലണ്ടന്‍: സമാധാനത്തിന് നൊബേല്‍ പുരസ്‌കാരം ലഭിച്ച ജോണ്‍ ഹ്യൂം അന്തരിച്ചു. 83 വയസ്സായിരുന്നു. ബെല്‍ഫാസ്റ്റിലെ ലണ്ടന്‍ഡെറിയിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. കാത്തലിക് സഭയുടെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയാണ് ജോണ്‍ ഹ്യൂം.

വടക്കന്‍ അയര്‍ലന്റിലെ സമാധാന പരിശ്രമങ്ങളുമായി ബന്ധപ്പെട്ടാണ് പ്രശസ്തനായത്. ദു:ഖ വെള്ളി കരാര്‍ എന്ന പേരില്‍ അറിയപ്പെട്ട സമാധാന ഉടമ്പടിയ്ക്ക് കാരണം ജോണ്‍ഹ്യൂമിന്റെ പ്രവര്‍ത്തനമായിരുന്നു. 1990 കളിലെ കടുത്ത വംശീയ അതിക്രമങ്ങള്‍ക്കെതിരെയാണ് ജോണ്‍ ഹ്യൂം പോരാടിയത്. ഐറിഷ് ജനതയുടെ രാഷ്ട്രീയ ജീവിതത്തിലെ അതികായനും ദീര്‍ഘദര്‍ശിയുമായ വ്യക്തിയാണ് ജോണ്‍ ഹ്യൂമെന്നും ലോകനേതാക്കള്‍ അനുസ്മരിച്ചു. അന്നത്തെ വടക്കന്‍ അയര്‍ലന്റ് പ്രധാനമന്ത്രി ഡേവിഡ് ട്രിംമ്പിളും ജോണ്‍ ഹ്യുമും സംയുക്തമായാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം സ്വീകരിച്ചത്.

Related Articles

Back to top button