KeralaLatest

നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ശാന്തിഗിരി പബ്ളിക്കേഷനും

“Manju”

തിരുവനന്തപുരം : കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ നിയമസഭാ മന്ദിരത്തില്‍ നവംബര്‍ 1മുതല്‍ 7വരെ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ശാന്തിഗിരി പബ്ളിക്കേഷന്‍ പങ്കെടുക്കുന്നു, ഇന്ത്യയ്ക്ക അകത്തും പുറത്തും നിന്നും ഏകദേശം 256 സ്റ്റോളുകളോളം പ്രസ്തുത പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതാണ്. കേരളീയം പരിപാടിയുടെ ഭാഗമായിട്ടാണ് ദേശീയ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഇത് രണ്ടാം തവണയാണ് കേരള നിയമസഭ വേദിയാകുന്നത്. പുസ്തകോത്സവത്തില്‍ 150 പ്രസാദകരും 256 ഓളം ബുക്ക് സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്. ഇതിനോടനുബന്ധിച്ച് സാഹിത്യപരമായ സദസുകള്‍ പുസ്തകപ്രകാശനം പുസ്തക ചര്‍ച്ചകള്‍ ദേശീയ അന്തര്‍ദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചു കൊണ്ട് വിവിധ വിഷയങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകള്‍ എന്നിവ‍ സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ദിവസവും പുസ്കങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും കൂടാതെ നിയമസഭാ കോംപ്ലക്സിലുളള ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വൈകുന്നേരം കള്‍‍ച്ച്റല്‍ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്. വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനും പുസതകങ്ങള്‍ പരിചയപ്പെടുവാനും പുസ്തകപ്രദര്‍ശനം സഹായകരമാകും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

Related Articles

Back to top button