KeralaLatest

ചട്ടമ്പി സ്വാമി സ്മൃതി പൂജാവർഷം – ഗുരുവന്ദനം : സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും.

“Manju”
ചട്ടമ്പി സ്വാമി സ്മൃതി പൂജാവർഷം – ഗുരുവന്ദനം : സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം: ചട്ടമ്പിസ്വാമികളുടെ സമാധിയുടെ ശതാബ്ദിയോടനുബന്ധിച്ച് ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി നടത്തുന്ന സ്മൃതി പൂജാവര്‍ഷത്തോടനുബന്ധിച്ച് 2023 ജൂണ്‍ 12ന് വൈകുന്നേരം 5.30ന് ഭാരത് ഭവനില്‍ വച്ച് ഗുരുവന്ദനവും ഗുരുപൂജയും നടത്തുന്നു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങിന് ഡോ.ജി.രാജ്മോഹന്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ മണക്കാട് രാമചന്ദ്രന്‍ നായര്‍ സ്വാഗതവും ചടങ്ങില്‍ നാരായണീയഹംസം ബ്രഹ്മശ്രീ ഹരിദാസ്ജി മുഖ്യ പ്രഭാഷണവും നടത്തും. തുടര്‍ന്ന് ഡോ. റ്റി. ശാന്തകുമാരി, ഡോ. ഓമനക്കുട്ടി, കലാമണ്ഡലം വിമലാ മേനോന്‍, റിഗാറ്റ ഗിരിജ, നന്ദിനി കണ്ണന്‍, കെ.ആര്‍.ശ്യാമ, ഡോ. കെ.എസ്.സന്ധ്യ, രജ്ഞിനി സുധീരന്‍, ജയന്തി, ആര്‍.ബി.ഭദ്ര, ആര്‍. പത്മാവതി, സിത്താര ബാലകൃഷ്ണന്‍, ഷീല എബ്രഹം എന്നീ കലാകാരികളേയും സാമൂഹ്യപ്രവര്‍ത്തകരെയും ആദരിക്കുന്നു. അഡ്വ.കെ.ചന്ദ്രിക, ബാലുകിരിയത്ത്, അഡ്വ.വിജയ് മോഹന്‍, കോട്ടുകാല്‍ കൃഷ്ണകുമാര്‍, അമ്പലത്തറ ചന്ദ്രബാബു, ശ്രീവത്സന്‍ നമ്പൂതിരി, മുക്കംപാലമൂട് രാധാകൃഷ്ണന്‍, സബീര്‍ തിരുമല, ഗോപന്‍ ശാസ്തമംഗലം, ജി. വിജയകുമാര്‍, .പ്രേമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. ജയശ്രീ ഗോപാലകൃഷ്ണന്‍ കൃതജ്ഞത രേഖപ്പെടുത്തും.

Related Articles

Back to top button