Tech

എഫ്19 ശ്രേണിയില്‍ പുതിയ രണ്ട് മോഡലുകളുമായി ഒപ്പോ

“Manju”

മുംബൈ : പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ, എഫ് 19 പ്രോ ശേണിയില്‍ ഏറ്റവും പുതിയ മോഡലുകളായ എഫ്19 പ്രോ+ 5ജി, എഫ്19 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. നൂക്ലിയയുടെ മാന്ത്രിക സംഗീത-നൃത്ത പ്രകടനത്തിന്റെ അകമ്പടിയോടെയായിരുന്നു അവതരണം. എഫ്19 പ്രോ ശ്രേണിയോടൊപ്പം ഒപ്പോ ബാന്‍ഡ് സ്റ്റൈലും അവതരിപ്പിച്ചിട്ടുണ്ട്.

വളര്‍ന്നു വരുന്ന വീഡിയോഗ്രാഫറോ സുന്ദരമായ പോര്‍ട്രെയിറ്റ് ഷോട്ടുകളോ വീഡിയോകളോ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് അനായാസം അത്മവിശ്വാസത്തോടെ സാധ്യമാക്കാന്‍ സഹായിക്കുന്നതാണ് ഒപ്പോ എഫ്19 പ്രോ+ 5ജി. 48എംപി ക്വാഡ് കാമറ, 8എംപി വൈഡ് ആംഗിള്‍ കാമറ, 2എംപി പോര്‍ട്രെയിറ്റ് മോണോ കാമറകള്‍, 2എംപി മാക്രോ മോണോ കാമറ തുടങ്ങിയ സവിശേഷതകളുണ്ട് സ്മാര്‍ട്ട്‌ഫോണിന്. ക്വാഡ് കാമറകള്‍, സ്മാര്‍ട്ട് 5ജി സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീഡിയോഗ്രാഫിയില്‍ പെട്ടെന്ന് വിദഗ്ധനാക്കും.

എഫ് ശ്രേണിയിലെ ഓരോ തലമുറയുടെയും അവതരണം മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണില്‍ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതായിരുന്നു. എഐ സവിശേഷതയോടെയുള്ള പോര്‍ട്രെയിറ്റ് വീഡിയോ, സ്മാര്‍ട്ട് 5ജി, 50വാട്ട് ഫ്‌ളാഷ് ചാര്‍ജ്, സിസ്റ്റം പെര്‍ഫോമന്‍സ് ഒപ്റ്റിമൈസര്‍ തുടങ്ങിയവ ചേര്‍ന്ന് എഫ്19 പ്രോ+ 5ജി ഉപയോഗം ആഹ്‌ളാദമേകും. ഹാര്‍ഡ്‌വെയറിന്റെയും കളര്‍ ഒഎസ് 11.1ന്റെയും തടസമില്ലാത്ത സംയോജനം ഉപയോഗ അനുഭവം പുതിയ തലത്തിലെത്തിച്ച് എഫ്19 പ്രോ+ 5ജിയെ മികച്ചതാക്കുമെന്ന് ഒപ്പോ മൊബൈല്‍സ് ഇന്ത്യ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ദമയന്ത് സിങ് ഖനോറിയ പറഞ്ഞു.

ഫോക്കസ് ലോക്ക് ഫീച്ചര്‍ നീങ്ങികൊണ്ടിരിക്കുമ്പോഴും രാത്രിയിലും ഡൈനാമിക്ക് വീഡിയോകളും ചിത്രങ്ങളും ലഭ്യമാക്കുന്നു. എഐ സീന്‍ എന്‍ഹാന്‍സ്‌മെന്റ് 2.0, ഡൈനാമിക് ബൊക്കെ, നൈറ്റ് പ്ലസ് എന്നിവ ചേര്‍ന്ന് വ്യക്തവും സുന്ദരവുമായ ചിത്രങ്ങളും വീഡിയോകളും നല്‍കുന്നു. എഐ നൈറ്റ് ഫ്‌ളെയര്‍ പോര്‍ട്രെയിറ്റ്, എഐ കളര്‍ പോര്‍ട്രെയിറ്റ്, എഐ ബ്യൂട്ടിഫിക്കേഷന്‍ 2.0, അള്‍ട്രാ സ്റ്റെഡി വീഡിയോ, 4കെ വീഡിയോ തുടങ്ങിയ സവിശേഷതകളുമുണ്ട്.

ഒപ്പോ സ്മാര്‍ട്ട് 5ജി 3.0 കൂടി ചേര്‍ന്ന് പുതിയ എഫ് ശ്രേണി സ്മാര്‍ട്ട്‌ഫോണുകള്‍ അള്‍ട്രാ ഫാസ്റ്റ് ഡൗണ്‍ലോഡ്, അപ്‌ലോഡ് നല്‍കുന്നു. ടിവി ഷോകള്‍, സിനിമ, വീഡിയോകള്‍, ഗെയിമുകള്‍ തുടങ്ങിയവ തടസമില്ലാതെ അനായാസം സ്ട്രീം ചെയ്യാം. മീഡിയടെക് 5ജി, ഡൈമെന്‍സിറ്റി 800യു ചിപ്പിന് ഇത് സാധ്യമാക്കും. ഇതാണ് ഡ്യുവല്‍ മോഡ് 5ജി സിമ്മിനെ പിന്തുണയ്ക്കുന്നത്. എഫ്19 പ്രോ+ 5ജിയില്‍ ഇന്‍-ബില്‍റ്റ് 4ജി/5ജി ഡാറ്റാ സ്വിച്ച് ഉണ്ട്. 4ജിയിലേക്കും 5ജിയിലേക്കും തനിയെ മാറുന്നതിന് ഇത് വഴിയൊരുക്കുന്നു. ക്രോം, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തടങ്ങിയവയെ എല്ലാം പിന്തുണയ്ക്കുന്നു.

Related Articles

Back to top button