IndiaLatest

അമിത്ഷാ ഇന്ന് ഉത്തരാഖണ്ഡില്‍

“Manju”

ഡല്‍ഹി: ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് ഉത്തരാഖണ്ഡില്‍. ഡെറാഡൂണിലെ ഘസിയാരി കല്ല്യാണ്‍ യോജന് പദ്ധതിയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിക്കും. ഇന്ന് രാവിലെ 11 മണിയോടെയാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. അതിന് ശേഷം വൈകിട്ട് നാല് മണിയോടെ ഹരിദ്വാറിലെ ശാന്തികുഞ്ചിന്റെ ഗോല്‍ഡണ്‍ ജുബിലി വര്‍ഷത്തിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയിലും അമിത്ഷാ പങ്കെടുക്കും.

മലയോര പ്രദേശങ്ങളില്‍ ജീവിക്കുന്ന മൂന്ന് ലക്ഷത്തോളം സ്ത്രീകള്‍ക്ക് അവരുടെ ജോലിഭാരം കുറയ്‌ക്കാനാണ് മുഖ്യമന്ത്രി ഘസിയാരി കല്ല്യാണ്‍ യോജന പദ്ധതിയുടെ ലക്ഷ്യം. മൃഗങ്ങളെ പരിപാലിക്കുന്ന സ്ത്രീകള്‍ക്ക് വീടുകളില്‍ അവയ്‌ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ എത്തിച്ച്‌ നല്‍കുന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Related Articles

Back to top button