KannurKeralaLatest

‘നേത്രാവതി’ക്ക് മുകളില്‍ തെങ്ങു വീണു ; ഉടമയ്‌ക്കെതിരെ കേസെടുത്തു

“Manju”

കണ്ണൂര്‍: തെങ്ങുവീണ് നേത്രാവതി എക്‌സ്പ്രസിന്റെ യാത്ര മുടങ്ങിയ സംഭവത്തില്‍ തെങ്ങിന്റെ ഉടമയ്‌ക്കെതിരെ കേസെടുത്തു. ഉടമയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കും. ജുലായ് 14ന് വൈകീട്ട് കൊയിലാണ്ടി തിക്കോടി സെക്ഷനിലാണ് നേത്രാവതി എക്‌സ്പ്രസിനുമേല്‍ തെങ്ങ് വീണത്.

എന്‍ജിനും വൈദ്യുതിലൈനും തകരാര്‍ പറ്റി. ലോക്കോയുടെ വിന്‍ഡ് ഷീല്‍ഡ് പൊട്ടിയതിനാല്‍ പുതിയ എന്‍ജിന്‍ ഘടിപ്പിച്ചാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്. മുംബൈയിലേക്കുള്ള വണ്ടി മൂന്നു മണിക്കൂറോളം പിടിച്ചിട്ടതോടെ, പിന്നാലെയുള്ള ട്രെയിനുകളും മണിക്കൂറുകളോളം വൈകി.

റെയില്‍പ്പാളത്തിനടുത്തെ തെങ്ങ് മുറിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങള്‍ക്കുമുന്‍പ് ഉടമയ്ക്ക് നോട്ടീസ് നല്‍കിയതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. എന്നാല്‍, മരം മുറിച്ചില്ല. റെയില്‍വേ ആക്‌ട് പ്രകാരം തീവണ്ടിക്കും യാത്രക്കാരുടെയും സുരക്ഷയ്ക്കും പ്രശ്‌നമാകുന്നത് ശിക്ഷാര്‍ഹമാണെന്നു കാണിച്ചാണ് കേസെടുക്കുന്നത്.

Related Articles

Back to top button