KeralaLatest

ശാന്തിഗിരി ചെന്നൈ സംഘം തമിഴ്നാട് ഡി.ജി.പി.യുമായി കൂടിക്കാഴ്ച നടത്തി

“Manju”

ചെന്നൈ : സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി ആശ്രമ പ്രതിനിധികള്‍ തമിഴ് നാട് ഡി.ജി.പി. ശങ്കര്‍ ജിവാള്‍ ഐ.പി.എസുമായി കൂടിക്കാഴ്ച നടത്തി. ഗുരുസ്ഥാനീയ ശിഷ്യപൂജിതയുടെ ചെന്നൈ ചെയ്യൂര്‍ ബ്രാഞ്ച് സന്ദര്‍ശനം, മെഡിക്കല്‍ ക്യാമ്പ്, വിവിധ നേതാക്കളുടെ സന്ദര്‍ശനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഡിജിപിയെ ധരിപ്പിക്കുകയും ആവശ്യമായ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ആശ്രമം സില്‍വര്‍ ജൂബിലി സെലിബ്രേഷന്‍സ് ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി, അഡ്വൈസറി കമ്മിറ്റി പേട്രണ്‍ ഡോ.ജി.ആര്‍. കിരണ്‍, പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മനോജ് ഡി എന്നിവരടങ്ങുന്ന സംഘമാണ് ഡി.ജി.പി. ശങ്കര്‍ ജിവാളിനെ കണ്ടത്.

Related Articles

Back to top button